'ദേഷ്യപ്പെടുമ്പോൾ എന്നെക്കാണാൻ അത്രയ്ക്ക് ഭംഗിയാണോ'; രസകരമായ റീലുമായി ഐശ്വര്യ

Published : Aug 05, 2021, 09:34 AM IST
'ദേഷ്യപ്പെടുമ്പോൾ എന്നെക്കാണാൻ അത്രയ്ക്ക് ഭംഗിയാണോ'; രസകരമായ റീലുമായി ഐശ്വര്യ

Synopsis

തട്ടീം മുട്ടീം എന്ന പരമ്പരയിലെ 'മീനാക്ഷി'യുടെ വൈറലായ ഒരു ഡയലോഗിനാണ് ഐശ്വര്യ ലിപ് സിങ്ക് റീലുമായി എത്തുന്നത്.

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് മൗനരാഗം. സംപ്രേഷണം ആരംഭിച്ചതു മുതൽ പ്രേക്ഷക പ്രിയം നേടിയ പരമ്പരയിലെ താരങ്ങളും മലയാളികൾക്ക് പ്രിയങ്കരരാണ്. സംസാരിക്കാന്‍ കഴിയാത്ത കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളായ കിരൺ, കല്യാണി എന്നിവരെ  അവതരിപ്പിക്കുന്നത് തമിഴ് താരങ്ങളായ നലീഫും  ഐശ്വര്യ റാംസായിയുമാണ്.

മലയാളത്തിലെ അരങ്ങേറ്റ പരമ്പരയിൽ തന്നെ വലിയ വലിയ പ്രേക്ഷകപ്രീതിയാണ് ഐശ്വര്യ നേടിയത്. കിരണുമൊത്തുള്ള ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി മലയാളി ആരാധകരുണ്ട്. തമിഴാണ് ഐശ്വര്യയുടെ ഭാഷ. എന്നാൽ ഇപ്പോൾ തട്ടിമുട്ടി മലയാളം സംസാരിക്കാനും ഐശ്വര്യക്കറിയാം.

ഇപ്പോഴിതാ മലയാളം റീലുമായി എത്തുകയാണ് താരം. തട്ടീം മുട്ടീം എന്ന പരമ്പരയിലെ മീനാക്ഷിയുടെ വൈറലായ ഒരു ഡയലോഗിനാണ് ഐശ്വര്യ ലിപ് സിങ്ക് റീലുമായി എത്തുന്നത്. ' ദേശ്യപ്പെടുമ്പോ എന്നക്കാണാൻ അത്രയ്ക്ക് ഭംഗിയാണോ'- എന്ന ഡയലോഗാണ് റീലിൽ. രസകരമായ വീഡിയോ വളരെ പെട്ടെന്നു തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. പരമ്പരയിൽ സഹതാരമായ സോന ജെലീനയടക്കം നിരവധി താരങ്ങൾ വീഡിയോക്ക് കമന്‍റുമായി എത്തുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'സ്നേഹം പെരുകുന്നതിന് തെളിവ്'; മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുമായി പ്രീത പ്രദീപ്
'ചതി, ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലേ'; ബേസിലിന്റെ ലുക്കിന് നസ്ലെന്റെ കമന്റ്, ഒരു മില്യൺ ലൈക്ക് !