'മഴ'യുടെ നൂലുകെട്ട് വിശേഷങ്ങളുമായി അഞ്ജലി ശരത്, ആശംസകൾ അറിയിച്ച് ആരാധകർ

Published : Sep 11, 2023, 07:27 AM IST
'മഴ'യുടെ നൂലുകെട്ട് വിശേഷങ്ങളുമായി അഞ്ജലി ശരത്, ആശംസകൾ അറിയിച്ച് ആരാധകർ

Synopsis

നേരത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരുന്നെങ്കിലും അധികം ചിത്രങ്ങളൊന്നും താരം പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിനെ മടിയിൽ എടുത്തിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി. 

കൊച്ചി: 'സുന്ദരി' എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി ശരത്ത്. ഏഷ്യനെറ്റിലെ 'പളുങ്ക്' സീരയിലിലാണ് നടി അവസാനമായി അഭിനയിച്ചത്. അതിനിടയിലാണ് ഗര്‍ഭിണിയായ വിവരം അഞ്ജലി ശരത് പങ്കുവച്ചത്. ഗർഭകാല അവസ്ഥകളും സന്തോഷങ്ങളുമെല്ലാം താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ശേഷവും അമ്മയുടെ പ്രസവശേഷമുള്ള അവസ്ഥകളും സി സെക്ഷൻ കഴിഞ്ഞതിന്റെ വിഷമതകളും റീൽ രൂപത്തിൽ താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു.

നേരത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരുന്നെങ്കിലും അധികം ചിത്രങ്ങളൊന്നും താരം പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിനെ മടിയിൽ എടുത്തിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി. 'ഞാൻ ഔദ്യോഗികമായി മഴ ജെ ലാൽ ആയി' എന്നാണ് ചിത്രത്തിന്റെ ക്യാപ്‌ഷൻ. കുഞ്ഞിന്റെ നൂലുകെട്ട് ദിനത്തിലാണ് താരത്തിന്റെ പോസ്റ്റ്‌. കൂടുതൽ നൂലുകെട്ട് ചിത്രങ്ങൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റ്.

കഴിഞ്ഞ ദിവസം ഞങ്ങളുടെ ലോകം എന്ന് പരിചയപ്പെടുത്തി കുഞ്ഞിനൊപ്പം അഞ്‌ജലിയും ഭർത്താവ് ശരത്തും ഒത്തുള്ള നിമിഷങ്ങൾ പങ്കുവെച്ചിരുന്നു. നിരവധിയാളുകളാണ് കുഞ്ഞിനും അമ്മയ്ക്കും ആശംസകളുമായി എത്തിയത്.

സംവിധായകന്‍ ശരത്ത് ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. 'സുന്ദരി' എന്ന സീരയലിന്റെ സഹസംവിധായകനായിരുന്നു ശരത്ത്. ലൊക്കേഷനില്‍ വച്ച് ഉണ്ടായ പ്രണയമാണ് ഒളിച്ചോട്ടത്തിലും വിവാഹത്തിലും എത്തിച്ചത്. അഞ്ജലിയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു അത്.

നേരത്തെ വിവാഹ ആവശ്യങ്ങൾക്കായി സീരിയലിൽ നിന്ന് അവധിയെടുത്ത അഞ്‍ജലി ശരത്തിനെ പുറത്താക്കിയത് വാർത്തയായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ 'സുന്ദരി' സീരിയലിൽ നിന്നും പുറത്താക്കിയെന്നാണ് നടി അഞ്ജലി ശരത്ത് അന്ന് പരാതിപ്പെടുന്നത്. നാല് മാസം സീരിയലിൽ അഭിനയിച്ചതിന്റെ പ്രതിഫലം പോലും നൽകിയിട്ടില്ലെന്നും അഞ്ജലി ശരത് പറഞ്ഞിരുന്നു.

ലിയോയ്ക്കും, ജയിലറിനും രണ്ട് നീതിയോ?: ജയിലറിലെ പ്രധാന രംഗം ചൂണ്ടികാട്ടി വിജയ് ആരാധകര്‍ കലിപ്പില്‍.!

ഓണപരിപാടിക്ക് വിളിച്ച് മാന്യമായ പ്രതിഫലം തന്നില്ല; ബിജെപി നേതാവ് സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

Asianet News Live

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത