Shalu Kurian : പലവട്ടം തടി കുറയ്ക്കാൻ ശ്രമിച്ചതാണ്, പരാജയപ്പെട്ടു; അവസാനം 78 കിലോ 65 ആയി; ശാലു പറയുന്നു

Published : Dec 08, 2021, 11:19 PM ISTUpdated : Dec 17, 2021, 08:49 AM IST
Shalu Kurian : പലവട്ടം തടി കുറയ്ക്കാൻ ശ്രമിച്ചതാണ്, പരാജയപ്പെട്ടു; അവസാനം 78 കിലോ 65 ആയി; ശാലു പറയുന്നു

Synopsis

തന്റെ യൂട്യൂബ് ചാനലിൽ ഡയറ്റീഷ്യനെ ഒപ്പം ഇരുത്തിയുള്ള വീഡിയോ പങ്കുവച്ചാണ് ശാലു ആ രഹസ്യം വെളിപ്പെടുത്തിയത്. 

ഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍തിരുന്ന സൂപ്പർഹിറ്റ് പരമ്പര ചന്ദനമഴയിലെ വില്ലത്തിയായാണ് മലയാളികൾക്ക് ശാലു കുര്യൻ(Shalu Kurian) സുപരിചിതയായത്. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പരമ്പരയ്ക്ക് ശേഷം നിരവധി അവസരങ്ങൾ ശാലുവിനെ തേടിയെത്തി. സൂര്യ ടിവിയിലെ ഒരു ഹൊറർ പരമ്പരയായിരുന്നു ശാലുവിന്റെ ആദ്യ അഭിനയസംരഭം. പിന്നീട് തിങ്കളും താരകങ്ങളും എന്ന പരമ്പരയിലും അഭിനയിച്ചു. ശേഷമായിരുന്നു കരിയർ ബ്രേക്കായ വർഷയെന്ന കഥാപാത്രം തേടിയെത്തിയത്.  നിലവിൽ തട്ടീം മുട്ടീം എന്ന പരമ്പരയിലാണ് താരം വേഷമിടുന്നത്.

കൊവിഡ് കാലയളവിലായിരുന്നു  ശാലു  ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരുന്നു. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് ശാലുവും ഭർത്താവ് മെൽവിനും ചേര്‍ന്നു നൽകിയിരിക്കുന്ന പേര്. ഗർഭിണിയായതു മുതൽ ടെലിവിഷൻ സ്‍ക്രീനിൽ നിന്ന് മാറിനിന്ന ശാലു വീണ്ടും അഭിനയത്തിൽ സജീവമാവുകയും ചെയ്തു. ഇപ്പോഴിതാ പ്രസവ ശേഷം ഭാരം കുറച്ചതെങ്ങനെയെന്ന് പറയുകയാണ് ശാലു. തന്റെ യൂട്യൂബ് ചാനലിൽ ഡയറ്റീഷ്യനെ ഒപ്പം ഇരുത്തിയുള്ള വീഡിയോ പങ്കുവച്ചാണ് ശാലു ആ രഹസ്യം വെളിപ്പെടുത്തിയത്. 

"പണ്ടുമുതലേയുള്ള തടിയായിരുന്നു എന്നും എളുപ്പം ഒന്നും കുറക്കാനും കഴിയില്ലെന്നാണ് കരുതിയത്. തടി കുറയ്ക്കണം എന്ന ആഗ്രഹവും നേരത്തെ മുതലേയുണ്ട്. പല ശ്രമങ്ങളും പരാജയപ്പെട്ടു.  ഇനി എങ്ങനായാലും കുഴപ്പമില്ല എന്ന ചിന്തയായിരുന്നു.എന്നാല്‍ പ്രസവത്തിന് ശേഷം തടി പിന്നെയും കൂടി. ആരോഗ്യത്തിന് തന്നെ അത് വെല്ലുവിളിയായി. മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്നുവരെ പേടിച്ചതോടെയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടങ്ങിയത്", ശാലു പറയുന്നു.

തുടർന്ന് ജോ ഫിറ്റ്‌നസ്സ് ന്യൂട്രീഷന്‍ ആന്റ് വെല്‍നസ്സില്‍ ചേരുകയും  കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യം കൂടെ കണക്കിലെടുത്തായിരുന്നു ഡയറ്റ്.  തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. പിന്നെ അതേ ഡയറ്റും വ്യായാമവും തുടര്‍ന്നു. 78 കിലോയുണ്ടായിരുന്നിടത്ത് അത് 65-ലേക്ക് എത്തിച്ചു. കാല് വേദനയും മുട്ടുവേദനയും ഒക്കെയുണ്ടായിരുന്നു. അപ്പോഴാണ് തടി കുറയ്ക്കണമെന്ന് വീണ്ടും തോന്നിയത്. ഇപ്പോൾ അതൊക്കെ മാറി. ഇങ്ങനെയൊക്കെയാണ് ഇന്നത്തെ രൂപമാറ്റത്തിലേക്ക് എത്തിയത്. 

2017-ൽ ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്. റാന്നി സ്വദേശിയാണ് ഭർത്താവ് മെൽവിൻ ഫിലിപ്പ്. കൊച്ചിയിലെ ഹോട്ടലിൽ പിആർ മാനോജരാണ് അദ്ദേഹം. എന്തായാലും ശാലുവിന്റെ ഡയറ്റും ഭാരം കുറച്ചതിന്റെ രഹസ്യവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോൾ.  

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത