പാർശ്വഫലം ഉണ്ടെന്നറിയാം, പക്ഷേ വിഷാദം തോന്നുമ്പോൾ അത് കഴിച്ചേ പറ്റൂ: തുറന്നുപറഞ്ഞ് ശാലിൻ

Published : Nov 02, 2023, 01:28 PM ISTUpdated : Nov 02, 2023, 01:37 PM IST
പാർശ്വഫലം ഉണ്ടെന്നറിയാം, പക്ഷേ വിഷാദം തോന്നുമ്പോൾ അത് കഴിച്ചേ പറ്റൂ: തുറന്നുപറഞ്ഞ് ശാലിൻ

Synopsis

എൽസമ്മ എന്ന ആൺകുട്ടി, മാണിക്യകല്ല് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്ത ശാലിൻ.

ട്ടോ​ഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ മലയാളികൾക്കിടയിൽ സുപരിചിതയായ താരമാണ് ശാലിൻ സോയ. ശേഷം എൽസമ്മ എന്ന ആൺകുട്ടി, മാണിക്യകല്ല് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്ത ശാലിൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുന്ന ശാലിന്റേതായി വന്നൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

മധുരത്തെ കുറിച്ചാണ് ശാലിൻ സോയ പറയുന്നത്. ആരോ​ഗ്യത്തോടെ ഇരിക്കാൻ മധുരം കുറക്കണമെന്നാണ് പറയുന്നതെന്നും എന്നാൽ വിഷാദം നേരിടുമ്പോഴോ തളർന്നിരിക്കുമ്പോഴേ അതുതനിക്ക് അത്യാവശ്യമാണെന്ന് ശാലിൻ പറയുന്നു. അതിന്റെ പാർശ്വഫലങ്ങൾ തനിക്ക് അറിയാമെന്നും ശാലിൻ വ്യക്തമാക്കുന്നുണ്ട്. 

"ശരീരഭാ​രം കുറച്ച് ആരോ​ഗ്യത്തോടെ ഇരിക്കാൻ മധുരത്തിന്റെ ഉപയോ​ഗം കുറയ്ക്കണമെന്നാണ് എല്ലാവരും പറയുന്നത്. അതിനോട് ഞാൻ പൂർണമായും യോജിക്കുകയാണ്. ഡയറ്റിൽ നിന്നും ഏത് തരം മധുരവും ഒഴിവാക്കുന്നത് അത്യാവശ്യമായ കാര്യമാണ്. പക്ഷേ മനസിന് അത് കിട്ടിയെ പറ്റൂ. ജീവിതത്തിലെ ചില സംഭവങ്ങൾ കൈകാര്യം ചെയ്യുക എന്നത് ഞാൻ കരുതിയിരുന്നത് പോലെ സാധിക്കുന്നില്ല. സോഷ്യൽ മീഡിയകളിൽ കാണുന്നത് പോലെ അല്ലത്. അവയെല്ലാം നമ്മൾ കൂൾ ആണെന്ന് മറ്റുള്ളവർക്ക് മുന്നിൽ വരുത്തി തീർക്കുന്നതാണ്. അവയൊന്നും യാഥാർത്ഥ്യമല്ല, വിശ്വസിക്കരുത്. ജീവിതം അതിന്റെ പണിയെടുക്കുമ്പോൾ കുറച്ചെങ്കിലും എനിക്ക് സന്തോഷം വേണം. ആ സന്തോഷം മധുരമാണ്. ഞാൻ വിഷാദം നേരിടുകയോ തളർന്നിരിക്കുകയോ ചെയ്യുമ്പോൾ ചോക്ലേറ്റോ എന്റെ ഫേവറിറ്റ് കേക്കോയോ വേണം", എന്നാണ് ശാലിൻ സോയ കുറിക്കുന്നത്. 

'ചെക്കന് കുട്ടിക്കളി മാറിയിട്ടില്ല'; ഇച്ചാക്കയോട് കുസൃതി കാട്ടി മോഹൻലാൽ, ഹൃദ്യം വീഡിയോ

കേക്കിനോട് നോ പറഞ്ഞാൽ അധിക നേരം തനിക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നും ശാലിൻ‌ സോയ പറയുന്നുണ്ട്. ''മധുരം കൂടുതൽ കഴിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ എനിക്കറിയാം. പക്ഷെ എന്റെ കേക്കിനോട് നോ പറഞ്ഞാല്‍ ഒരു മണിക്കൂര്‍ പോലും പിടിച്ചു നിൽക്കാൻ എനിക്ക് സാധിക്കില്ല. കൂടിക്കലർന്ന ഡയറ്റും സ്ഥിരമായി എക്സസൈസ് ചെയ്യാതിരുന്നാലും ഉള്ള പാർശ്വഫലങ്ങൾ എനിക്കറിയാം. പക്ഷേ ഞാനല്ലെങ്കിൽ മറ്റാരാണ് എന്റെ മാനസികാരോ​ഗ്യം നോക്കുക. എന്റെ പ്രിയ ചീസ് കേക്കേ, ഇന്നും എന്നും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'', എന്നാണ് ശാലിൻ കുറിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത