'നിന്റെ പുഞ്ചിരിയിൽ നക്ഷത്രങ്ങളേക്കാൾ മനോഹരമായ എന്തോ ഞാന്‍ കാണുന്നു'; സജിനെ ചേർത്ത് നിർത്തി ഷഫ്ന

Web Desk   | Asianet News
Published : Feb 13, 2021, 12:18 PM ISTUpdated : Feb 13, 2021, 12:20 PM IST
'നിന്റെ പുഞ്ചിരിയിൽ നക്ഷത്രങ്ങളേക്കാൾ മനോഹരമായ എന്തോ ഞാന്‍ കാണുന്നു'; സജിനെ ചേർത്ത് നിർത്തി ഷഫ്ന

Synopsis

പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. 

പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ്  ഷഫ്‌ന. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ഷഫ്‌ന കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌നയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

ഭർത്താവായ സജിനെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ചിത്രമാണ് ഷഫ്ന പങ്കുവച്ചിരിക്കുന്നത്. 'നിന്റെ പുഞ്ചിരിയിൽ നക്ഷത്രങ്ങളേക്കാൾ മനോഹരമായ ഒന്ന് ഞാൻ കാണുന്നു' എന്ന ചെറു കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴേ താരങ്ങളോടുള്ള സ്നേഹം പങ്കുവച്ചിരിക്കുന്നത്. 

പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹ ശേഷവും അഭിനയ രം​ഗത്ത് സജീവമാണ് ഷഫ്‌ന. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിലാണ് സജിൻ ഇപ്പോൾ അഭിനയിക്കുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍