Mrs. Hitler : 'മിസിസ് ഹിറ്റ്ലറി'ൽ ഷാനവാസിന് പകരം 'ഡികെ' ആയി എത്തുന്നത് ഈ നടൻ

Published : Feb 22, 2022, 12:57 PM IST
Mrs. Hitler : 'മിസിസ് ഹിറ്റ്ലറി'ൽ ഷാനവാസിന് പകരം 'ഡികെ' ആയി എത്തുന്നത് ഈ നടൻ

Synopsis

സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയാണ് 'മിസിസ് ഹിറ്റ്‌ലര്‍'. അധിക കാലമെടുക്കാതെ, പെട്ടെന്നായിരുന്നു പരമ്പര പ്രേക്ഷക പ്രിയം നേടിയത്. മേഘ്‌ന വിന്‍സന്റും ഷാനവാസ് ഷാനുവും പ്രധാന വേഷങ്ങളിലെത്തിയതായിരുന്നു പരമ്പരയെ വാർത്തകളിൽ നിറച്ചത്.

സീ കേരളം (Zee keralam) ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയാണ് 'മിസിസ് ഹിറ്റ്‌ലര്‍' (Mrs. Hitler).  അധിക കാലമെടുക്കാതെ, പെട്ടെന്നായിരുന്നു പരമ്പര പ്രേക്ഷക പ്രിയം നേടിയത്.  മേഘ്‌ന വിന്‍സന്റും (Meghna vincent) ഷാനവാസ് ഷാനുവും പ്രധാന വേഷങ്ങളിലെത്തിയതായിരുന്നു പരമ്പരയെ വാർത്തകളിൽ നിറച്ചത്. മേഘ്‍ന വിൻസെന്റ് 'ജ്യോതി'യായും ഷാനവാസ് 'ഡികെ'യായുമാണ് പരമ്പരയിൽ വേഷമിടുന്നത്.


അടുത്തിടെ ഷാനവാസ് പരമ്പരയിൽ നിന്ന് പിന്മാറിയെന്ന വാർത്ത പുറത്തുവന്നിരുന്നു. ഷാനവാസ് സീരിയലില്‍ നിന്ന് പിന്മാറുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് ആരാധകർക്ക് വലിയ നിരാശയുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ഷാനവാസിന് പകരം പുതിയ നടന്‍ 'ഹിറ്റ്ലറാ'യി, 'ഡികെ'യായി എത്തിയതിന്റെ വിശേഷമാണ് പുറത്തുവന്നത്. 


'പൂക്കാലം വരവായി' എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ അരുണ്‍ രാഘവ് ആണ് ഇനി 'ഡികെ' ആയി എത്തുന്നത്.  ഈ വലിയ വാര്‍ത്ത നടന്‍ ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചുകഴിഞ്ഞു. ഷാനവാസ് വളരെ മനോഹരമായി ചെയ്‍തുവച്ച കഥാപാത്രത്തെ ഞാൻ ഏറ്റെടുക്കുകയാണ്, അത് അങ്ങനെ നിലനിർത്തിപ്പോവുകയെന്നത് വലിയ ചുമതലയാണെന്നും അരുൺ കുറിക്കുന്നു.


അരുണിന്റെ കുറിപ്പ്


അതെ , ഇനി മുതല്‍ നിങ്ങളുടെ സ്വന്തം 'ഡികെ' ആയി ഞാന്‍ വരുന്നു. ഷാനവാസ് വളരെ മനോഹരമായി ചെയ്‍തുവച്ച ഒരു കഥാപാത്രത്തെ ഞാന്‍ ഏറ്റെടുക്കുമ്പോള്‍ അത് അതുപോലെ തന്നെ നിലനിര്‍ത്തി പോവുക എന്ന ഒരു വലിയ ചുമതല എനിക്ക് മുകളില്‍ ഉണ്ട്. എന്നെ ഇതുവരെ സ്‌നേഹിക്കുകയും പ്രിത്സാഹിപ്പികുകയും ചെയ്‍ത നിങ്ങള്‍ എല്ലാവരും കൂടെ ഉണ്ടാവും എന്ന വിശ്വാസത്തില്‍ ഈ ബുധനാഴ്‍ച മുതല്‍ സീ കേരള ചാനലില്‍ രാത്രി 8:30 നു ഞാന്‍ എത്തുന്നു.


എന്നെ വിശ്വസിച്ച് ഈ കഥാപാത്രം ഏല്‍പിച്ച സീ കേരളം ഫാമിലിക്കും , സംവിധായകന്‍ മനോജേട്ടനും പ്രൊഡ്യൂസര്‍ ഷറഫ് ഇക്കകും, പ്രസാദ് ചേട്ടനും നന്ദി. നിങ്ങളുടെ ഒക്കെ പ്രതീക്ഷയ്ക്ക് ഒത്ത ഡികെ ആവാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും. ഷാനവാസിനും ഷാനവാസിന്റെ വരാന്‍ പോകുന്ന പ്രൊജക്ടിനും എന്റെ എല്ലാ വിധ ആശംസകളും- എന്നാണ് അരുൺ കുറിക്കുന്നത്.


മേഘ്‍നയുടെ തിരിച്ചുവരവ്


ടെലിവിഷൻ ആരാധകരുടെ എവർഗ്രീൻ താരമാണ് മേഘ്‍ന വിൻസെന്‍റ്. വർഷങ്ങളായി ടെലിവിഷൻ രംഗത്തുള്ള താരം  'മിസിസ് ഹിറ്റ്ലർ' എന്ന പരമ്പരയിലൂടെ ആയിരുന്നു തിരിച്ചുവരവ് നടത്തിയത്. കുറച്ചുനാൾ സീരിയൽ രംഗത്തുനിന്ന് മാറി നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. ലോക്ക് ഡൗൺ ആരംഭിച്ചതിനിടെ പ്രേക്ഷകർക്കായി സ്വന്തം യൂട്യൂബ് ചാനലും അവര്‍ തുടങ്ങിയിരുന്നു. സ്വന്തം വിശേഷങ്ങൾക്കൊപ്പം ചില  വെബ് സീരീസുകളും മേഘ്ന യൂട്യൂബിലൂടെ റിലീസ് ചെയ്‍തിരുന്നു. പുതിയ പ്രൊമോ വീഡിയോയിൽ പുത്തൻ ലുക്കിലെത്തുന്ന മേഘ്‍നയെയും കാണാം.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്