'അതിനൊരു ഭാഗ്യം തന്നെ വേണം' മമ്മൂട്ടിക്കൊപ്പമുള്ള ഷിയാസിന്‍റെ ചിത്രം, വേറെ ലെവല്‍ കമന്‍റ്സുമായി ആരാധകര്‍

Published : Jan 09, 2020, 05:47 PM ISTUpdated : Jan 09, 2020, 05:48 PM IST
'അതിനൊരു ഭാഗ്യം തന്നെ വേണം' മമ്മൂട്ടിക്കൊപ്പമുള്ള ഷിയാസിന്‍റെ ചിത്രം, വേറെ ലെവല്‍ കമന്‍റ്സുമായി ആരാധകര്‍

Synopsis

മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. ചിത്രത്തിന് രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ബിഗ്‌ബോസിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ താരമാണ് ഷിയാസ് കരീം. ബിഗ്‌ബോസ് വീട്ടിലെ മിന്നും താരമായിരുന്ന ഷിയാസ്തന്നെ വിജയിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ആരേയും ആകര്‍ഷിക്കുന്ന പെരുമാറ്റംകൊണ്ടും മറ്റും ബിഗ്‌ബോസിലെ താരമായിരുന്നു ഷിയാസ്. മോഡലിംഗ് രംഗത്തുനിന്നുമാണ് താരം ബിഗ്‌ബോസിലെത്തുന്നത്. മോഡലിംഗ് രംഗത്തുണ്ടായിരുന്നപ്പോള്‍ ആളുകള്‍ അറിഞ്ഞതിനെക്കാളുപരിയായി, ബിഗ് തന്നെ ജനപ്രിയനാക്കിയെന്ന് ഷിയാസ് തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ബിഗ്‌ബോസ് ഷിയാസിന് വളരെയധികം ആരാധകവൃന്ദത്തെത്തന്നെ സൃഷ്ടിച്ചു.

പകരക്കാരനായെത്തി മിന്നും താരമായ കഥയാണ് ഷിയാസിന്റേത്. ശാരീരിക വിഷമതകള്‍ കാരണം മനോജ് വര്‍മ്മ പുറത്തേക്ക് നീങ്ങിയപ്പോഴാണ് ഷിയാസ് ബിഗ്‌ബോസിലെത്തുന്നത്. അതുവരെ പ്രമുഖ കമ്പനിയുടെ ദേശീയ, അന്തര്‍ദേശീയ മോഡലായാണ് ഷിയാസ് തിളങ്ങിയിരുന്നത്. റാംപില്‍നിന്നും ബിഗ്‌ബോസില്‍ എത്തിയതോടെയാണ് ഷിയാസിന്റെ ജീവിതം നിറപ്പകിട്ടാര്‍ന്നതാകുന്നത്. ബിഗ്‌ബോസ് താരപരിചയത്തില്‍ത്തന്നെ ഒട്ടനവധി ഗേള്‍ഫ്രണ്ട്‌സുള്ള താരം എന്ന നിലയ്ക്കാണ് ഷിയാസ് പേരു കേട്ടത്. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. ചിത്രത്തിന് രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

'സ്വപ്‌നമാണോ ജീവിതമാണോയെന്ന് തിരിച്ചറിയാന്‍ പറ്റാത്ത നിമിഷമാണിത്' എന്നു പറഞ്ഞ് ഷിയാസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളിയുടെ പ്രിയതാരം മമ്മൂക്കയുടെ തോളില്‍ കയ്യിട്ടുനില്‍ക്കുന്ന ചിത്രം ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. രണ്ട് ഇക്കമാരെയും ഒന്നിച്ചുകണ്ട സന്തോഷം കമന്റുകളായി നിറച്ചിരിക്കുകയാണ് ആരാധകര്‍. മമ്മൂക്ക തോളത്ത് കയ്യിട്ട് നിന്നാൽ മഹാ ഭാഗ്യം... മമ്മൂക്കയുടെ തോളിൽ കയ്യിട്ട് നിക്കാൻ ഒരു ലെവൽ തന്നെ വേണം, ഷിയാസിന് നല്ല ഭാവിയുണ്ടാകട്ടെ. പുതിയ ബിഗ്‌ബോസില്‍ ഷിയാസിക്കയെ മിസ്സ് ചെയ്യുന്നു തുടങ്ങിയ തരത്തിലാണ് കമന്റുകള്‍. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും