'എൻജോയ് എൻചാമി'ക്കൊപ്പം ജീവയും കൺമണിയും; താൻ വിളിച്ചിട്ട് വന്നില്ലെന്ന പരാതിയുമായി കാവ്യ

Published : Apr 04, 2021, 05:08 PM IST
'എൻജോയ് എൻചാമി'ക്കൊപ്പം ജീവയും കൺമണിയും; താൻ വിളിച്ചിട്ട് വന്നില്ലെന്ന പരാതിയുമായി കാവ്യ

Synopsis

മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന ആദ്യ അഞ്ച് ടെലിവിഷൻ ഷോകൾ ഏഷ്യാനെറ്റ് പരമ്പരകളാണ്. ടെലവിഷനിൽ ഈ അപ്രമാദിത്തം തകർക്കാൻ അടുത്ത കാലത്തൊന്നും ആർക്കും സാധിക്കില്ലെന്ന് ടിആർപി ചാർട്ടുകളിൽ നിന്ന് വ്യക്തവുമാണ്.

ലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന ആദ്യ അഞ്ച് ടെലിവിഷൻ ഷോകൾ ഏഷ്യാനെറ്റ് പരമ്പരകളാണ്. ടെലവിഷനിൽ ഈ അപ്രമാദിത്തം തകർക്കാൻ അടുത്ത കാലത്തൊന്നും ആർക്കും സാധിക്കില്ലെന്ന് ടിആർപി ചാർട്ടുകളിൽ നിന്ന് വ്യക്തവുമാണ്. പ്രേക്ഷകർ പരമ്പരകൾക്ക് നൽകുന്ന ഈ സ്വീകാര്യത അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾക്കും ലഭിക്കാറുണ്ട്. ഇവരുടെ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ പാടാത്ത പൈങ്കിളി എന്ന പമ്പരയിൽ കണ്മണിയുടെ വേഷത്തിലെത്തുന്ന മനീഷയ്ക്ക് ഒപ്പമുള്ള ഒറു റീൽ പങ്കുവച്ചിരിക്കുകയാണ് കസ്തൂരിമാനിലെ ജീവയായ ശ്രീറാം.  പ്രേക്ഷക ശ്രദ്ധ നേടുന്ന എൻജോയ് എൻചാമി എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ചുണ്ടനക്കുന്നത്. റീൽസ് ശ്രമം പരാജയപ്പെട്ടെങ്കിലും വീഡിയ ശ്രീറാം പങ്കുവച്ചു.

ഇതിന് പിന്നാലെയാണ് രസകരമായ സംഭവങ്ങൾ. റീൽസിന് താഴെ കാവ്യ കമന്റുമായി എത്തി. കാവ്യയെ അവതരിപ്പിക്കുന്ന റബേക്കയുടെ കമന്റ് ഒരു പരാതിയായിരുന്നു. താൻ ഈ പാട്ടിന് റീൽസ് ചെയ്യാൻ വിളിച്ചിട്ട് വന്നില്ലെന്ന് റബേക്ക കമന്റിട്ടു. സ്വന്തം കാവ്യയെ തഴഞ്ഞിട്ട് ഏത് പെൺകൊച്ചിന്റെ കൂടെയാണ് റീൽസ് ചെയ്യുന്നതെന്നായിരുന്നു ജീവ ആരാധകരുടെ അടുത്ത ചോദ്യം. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍