'ബന്ധത്തില്‍ വിശ്വാസ്യത വേണം': ഐശ്വര്യയുടെ പിറന്നാളിന് പിറ്റേന്ന് അഭിഷേകിന്‍റെ ക്ലിപ്പ് വൈറല്‍

Published : Nov 04, 2024, 09:35 PM IST
'ബന്ധത്തില്‍ വിശ്വാസ്യത വേണം': ഐശ്വര്യയുടെ പിറന്നാളിന് പിറ്റേന്ന് അഭിഷേകിന്‍റെ  ക്ലിപ്പ് വൈറല്‍

Synopsis

ഐശ്വര്യ റായിയുമായുള്ള വിവാഹമോചന കിംവദന്തികൾ ശക്തമാകുന്ന സമയത്താണ് അഭിഷേക് ബച്ചന്‍റെ പഴയൊരു അഭിമുഖത്തിന്‍റെ ക്ലിപ്പ് വീണ്ടും വൈറലാകുന്നത്. 

മുംബൈ: അഭിഷേക് ബച്ചന്‍റെ പഴയൊരു അഭിമുഖത്തിന്‍റെ ക്ലിപ്പ് വീണ്ടും വൈറലാകുകയാണ്. ഐശ്വര്യ റായിയുമായുള്ള വിവാഹമോചന കിംവദന്തികൾ ശക്തമാകുന്ന സമയത്താണ് അവതാരകയായ സിമി ഗരേവാൾ  അഭിഷേകുമായി മുന്‍പ് നടത്തിയ അഭിമുഖത്തിന്‍റെ ക്ലിപ്പ് പങ്കിട്ടത്. 

ഈ ക്ലിപ്പില്‍ ബന്ധങ്ങളിലെ വിശ്വസ്തതയെയും പ്രതിബദ്ധതയെയും കുറിച്ച് അഭിഷേക് വാചാലമായി സംസാരിക്കുന്നത് കാണാം.  ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് അഭിഷേക് എന്ന് പറഞ്ഞാണ് സിമി ഇത് ഷെയര്‍ ചെയ്തിട്ടുള്ളത്. ഐശ്വര്യ റായിയുടെ പിറന്നാള്‍ ദിനത്തിന് പിറ്റേ ദിവസമാണ് സിമിയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. 

സിമി ഗരേവാൾ തന്‍റെ ജനപ്രിയ ഷോയായ റെൻഡെസ്വസ് വിത്ത് സിമി ഗരേവാളിൽ നിന്നുള്ള ഒരു ക്ലിപ്പാണ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്. 2003-ലെ ഈ അഭിമുഖത്തിൽ ബന്ധങ്ങളിലെ പ്രതിബദ്ധതയെയും വിശ്വസ്തതയെയും കുറിച്ചുള്ള തന്‍റെ വീക്ഷണം വിശദമായി പറഞ്ഞു. ഒരു താമശയ്ക്കോ, കളിക്കോ വേണ്ടി പ്രതിബദ്ധത പ്രകടപ്പിക്കരുതെന്ന് അഭിഷേക് തുറന്നു പറയുന്നു. 

വീഡിയോ പങ്കുവെച്ചുകൊണ്ട് സിമി ഇങ്ങനെ എഴുതി “അഭിഷേകിനെ വ്യക്തിപരമായി അറിയാവുന്ന എല്ലാവരും അദ്ദേഹം ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണെന്ന് സമ്മതിക്കുമെന്ന് ഞാൻ കരുതുന്നു. നല്ല മൂല്യങ്ങളും സഹജമായ മാന്യതയുമാണ് അദ്ദേഹത്തിന് ” 

ചലച്ചിത്ര നിർമ്മാതാവും കൊറിയോഗ്രാഫറും നടിയുമായ ഫറാ ഖാൻ, അഭിഷേക് യഥാർത്ഥത്തിൽ ചുറ്റുമുള്ള ഏറ്റവും നല്ല ആളുകളിൽ ഒരാളാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സിമിയെ പിന്തുണച്ചു.

അതേ സമയം അഭിഷേകിന്‍റെ . ഐശ്വര്യ റായിയുമായുള്ള വിവാഹമോചനം അഭ്യൂഹങ്ങളായി പടരുന്ന വേളയില്‍ ഇത്തരം ഒരു പോസ്റ്റ് നന്നായോ എന്ന് ചിലര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. ബോളിവുഡിലെ ചില വിവരങ്ങള്‍ നേരത്തെ അറിയുന്ന സിമി മുന്‍കൂട്ടി കണ്ട് പോസ്റ്റിട്ടതാണോ ഇതെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്തായാലും വീഡിയോ വൈറലായി മാറുകയാണ്. 

'ഐശ്വര്യ എന്‍റെ അമ്മ, ഞാന്‍ ജനിക്കുന്നത് അവരുടെ 15-ാമത്തെ വയസിൽ'; ബോളിവുഡിനെ ഞെട്ടിച്ച ആ അവകാശവാദം

'സല്‍മാന്‍ ലോറന്‍സ് ബിഷ്ണോയിയെക്കാള്‍ ക്രൂരന്‍, ഐശ്വര്യയെ ദ്രോഹിച്ചു': വെളിപ്പെടുത്തലുമായി നടി

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത