'ജീവിതത്തിലെ മറ്റൊരു മനോഹര ദിവസം' കാര്യം വഴിയേ പറയാം: കുറിപ്പുമായി അമൃത

Web Desk   | Asianet News
Published : Jun 29, 2020, 07:43 PM IST
'ജീവിതത്തിലെ മറ്റൊരു മനോഹര ദിവസം' കാര്യം വഴിയേ പറയാം: കുറിപ്പുമായി അമൃത

Synopsis

നടൻ ബാലയുമായുള്ള വിവാഹവും അമൃതയെ വാർത്തകളിൽ നിറച്ചു. പിന്നാലെ വേർപിരിയലും പ്രശ്നങ്ങളും അതിന്റെ കാരണവുമെല്ലാം അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു.  ബിഗ് ബോസ് സീസൺ രണ്ടിലെത്തിയ അമൃതയും അഭിരാമിയും കുറഞ്ഞ ദിവസങ്ങൾകൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥികളായിരുന്നു.

സ്റ്റാർ സിങ്ങറിലൂടെ മലയാളികളിലേക്ക് നടന്നുവന്ന താരമാണ് അമൃത സുരേഷ്. പിന്നാലെ നടൻ ബാലയുമായുള്ള വിവാഹവും അമൃതയെ വാർത്തകളിൽ നിറച്ചു. പിന്നാലെ വേർപിരിയലും പ്രശ്നങ്ങളും അതിന്റെ കാരണവുമെല്ലാം അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു. അടുത്തിടെ ബിഗ് ബോസ് സീസൺ രണ്ടിലെത്തിയ അമൃതയും അഭിരാമിയും പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥികളാവുകയും ചെയ്തു. ഇപ്പോഴിതാ അമൃതയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. 

കുറിപ്പിങ്ങനെ..

എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളെയും നിറഞ്ഞതാണ്.. ജീവിതത്തിൽ ഞാൻ വരുത്തിയ മനോഹരമായ തെറ്റുകൾ, എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയങ്ങളും പോലെ.. ഇന്ന് മറ്റൊരു മനോഹരമായ ദിവസമാണ്. ഒരു പുതിയ പരീക്ഷണത്തിലേക്ക് പ്രവേശിക്കുന്നു.. നിങ്ങളുടെ സ്നേഹത്തിനും വിശ്വാസത്തിനും നന്ദി. വിശദാംശങ്ങൾ‌ ഉടൻ‌ പോസ്റ്റുചെയ്യു .. ഞാൻ‌ നിങ്ങളെയെല്ലാം വളരെയധികം സ്നേഹിക്കുന്നു...

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക