'ഇതിലും വലിയൊരു വിജയകരമായ ചലഞ്ച് ഓര്‍ക്കുന്നുണ്ടോ'; ലക്ഷ്മിക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയ

Web Desk   | Asianet News
Published : Apr 10, 2020, 11:02 PM ISTUpdated : Apr 10, 2020, 11:16 PM IST
'ഇതിലും വലിയൊരു വിജയകരമായ ചലഞ്ച് ഓര്‍ക്കുന്നുണ്ടോ'; ലക്ഷ്മിക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയ

Synopsis

ഡോണ്ട് ടച്ച് മി ക്യാംപയിനില്‍ നിന്ന് ആരോ എടുത്ത വീഡിയോ ആണ് ഇത്- എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ലക്ഷ്മി ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്‌കൂളിലെ കുട്ടിക്കൊപ്പം ഡാന്‍സ് ചെയ്യുന്ന ലക്ഷ്മിയുടെ വീഡിയോ ഇത്നോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

ലോക്ക് ഡൗണ്‍ കാലത്ത് നിരവധി താരങ്ങള്‍ അവരുടെ കലാവാസനകള്‍ പുറത്തുകൊണ്ടുവരികയും ആരാധകരെ ആന്ദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചലഞ്ചുകളില്‍ നിന്ന ചലഞ്ചുകളിലേക്ക് പറന്ന് ലോക്ക് ഡൗണ്‍ കാലം മറ്റൊരു തരത്തില്‍ സമാധാനം കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയ. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ച അവതാരിക ലക്ഷ്മി നക്ഷത്രയുടെ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷമാക്കുന്നത്.

ചലഞ്ചുകളുടെ കാലം കൂടി ആയിരിക്കയാണല്ലോ ഇപ്പോ. സാരി ചലഞ്ച്, ചന്ദനമണി ചലഞ്ച് അങ്ങനെ പലതും. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ റെഡ് എഫ്എം ടീം, അമൃത സ്പീച് ആന്‍ഡ് ഹിയറിങ് ഇമ്പ്രൂവ്‌മെന്റ് സ്‌കൂളില്‍ നടത്തിയ ഡോണ്ട് ടച്ച് മി ക്യാംപയിനില്‍ നിന്ന് ആരോ എടുത്ത വീഡിയോ ആണ് ഇത്- എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ലക്ഷ്മി ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്‌കൂളിലെ കുട്ടിക്കൊപ്പം ഡാന്‍സ് ചെയ്യുന്ന ലക്ഷ്മിയുടെ വീഡിയോയാണത്. അതോടൊപ്പം ആ മിടുക്കന്റെ കഴിവിനെ കുറഇച്ച് വാചാലയാവുകയാണ് ലക്ഷ്മി.

കുറിപ്പിങ്ങനെ..


ഈ പോസ്റ്റ് കാണുന്നവര്‍ ഇത് മുഴുവനും വായിക്കണോട്ടോ...... !?? ഇവിടെ എന്ത് പറഞ്ഞ് കൊണ്ട് എന്റെ സന്തോഷവും അതിശയവും അറിയിക്കണമെന്ന് എനിക്ക് അറിയില്ല.. കൊറോണക്കാലം ഒരു വശത്തെ പേടിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരു വശം കൊണ്ട് ആഘോഷിക്കുകയാണ് മലയാളികള്‍.. challenge കളുടെ കാലം കൂടി ആയിരിക്കയാണല്ലോ ഇപ്പോ. സാരീ challenge, ചന്ദനമണി challenge അങ്ങനെ പലതും.. ??

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ റെഡ് എഫ്എം ടീം, അമൃത സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇംപ്രൂവ്‌മെന്റ് സ്‌കൂളില്‍ നടത്തിയ ഡോണ്‍ ജ് ടീച്ച് മി കാംപയിനില്‍ നിന്ന് ആരോ എടുത്ത വീഡിയോ ആണ് ഇത്. ഭിന്നശേഷിയുള്ള ള്ള ഒരുപാട് കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ആണ് അത്.. ഒരു പാട്ടിന്റെ അകമ്പടി പോലും ഇല്ലാതെ വളരെ താളബോധത്തോടെ ഡാന്‍സ് ചെയ്യുന്ന ഈ കുഞ്ഞ് കൂടെ കളിക്കാന്‍ എന്നെ നിര്‍ബന്ധിച്ചപ്പോ കൂടെ കൂടി എന്നേയുള്ളു. 

ഞാന്‍ അവന്റെ ടാലന്റിനു മുന്നില്‍ തോറ്റുപോയി.  പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുവോ? ഈ മിടുക്കനായ മോന് സംസാരിക്കാനോ കേള്‍ക്കാനോ കഴിയില്ല.!?? കുറെ കാലത്തിനു ശേഷം ആരോ ഒരാള്‍ ചന്ദനമണി പാട്ടിനനൊപ്പം ഈ വീഡിയോ ചേര്‍ത്ത് ടിക് ടോക്കില്‍ ഇട്ടു. പിന്നീട് എന്റെ ഇന്‍സ്റ്റ ഇന്‍ബോക്‌സിലേക്ക് അയച്ചു തന്ന ഈ വീഡിയോ കണ്ട് ശെരിക്കും ഞാന്‍ ഞെട്ടിപ്പോയി..?? വീഡിയോ കണ്ട ശേഷം ഈ എഴുത്തു വായിക്കുന്ന ആരെങ്കിലും ഈ കാര്യം വിശ്വസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

പുറത്തെ ശബ്ദങ്ങളൊന്നും കേള്‍ക്കാതെയും ഒരക്ഷരം മിണ്ടാന്‍ പറ്റാതെയും ആണ് ഈ മോന്‍ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്നതെന്നത് ഞെട്ടിക്കുന്ന കാര്യം തന്നെയല്ലേ... ! 'ചന്ദനമണി സന്ധ്യകളുടെ' ചാലഞ്ചില്‍ പലരും പാടുകയും ഡാന്‍സ് ചെയുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷെ ഇതിലും വലിയൊരു successful and റിയല്‍ challenge എവിടെയെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ ? ??.
ഇവന്‍ അല്ലേ ശെരിക്കും സൂപ്പര്‍ സ്റ്റാര്‍. ! ഈ മിടുക്കനൊപ്പം ചുവട് വെക്കാന്‍ സാധിച്ചു എന്നത് തന്നെ എനിക്ക് വലിയ അഭിമാനം ആയി തോന്നുന്നു

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍