'നമ്മളെ മിസ് ചെയ്യുന്നു', നോർമലായിരുന്ന് ബോറടിച്ചെന്ന് സരയു

Web Desk   | Asianet News
Published : Oct 31, 2020, 11:29 PM IST
'നമ്മളെ മിസ് ചെയ്യുന്നു', നോർമലായിരുന്ന് ബോറടിച്ചെന്ന് സരയു

Synopsis

ഭര്‍ത്താവിനൊപ്പമുള്ള വിശേഷങ്ങളാണ് സരയുവിപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം രസകരമായ അടിക്കുറിപ്പും സരയു പങ്കുവച്ചിരിക്കുന്നു.

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സരയു. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സരയു മോഹൻ പിന്നീട് ഹസ്ബന്റ്‌സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടു. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു തന്റെ ചിന്തകളും ഗൃഹാതുരതയുമൊക്കെ പങ്കുവെക്കാറുണ്ട്. നിരവധി സിനിമകളില്‍ വേഷമിട്ട സരയു ടെലിവിഷന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്.

ഭര്‍ത്താവിനൊപ്പമുള്ള വിശേഷങ്ങളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. സനല്‍ വി ദേവനാണ് സരയുവിന്റെ ഭര്‍ത്താവ്.  ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം രസകരമായ അടിക്കുറിപ്പും സരയു പങ്കുവച്ചിരിക്കുന്നു. എനിക്ക് നോര്‍മല്‍ ആയിരുന്ന് ബോറടിച്ചു, എനിക്ക് നമ്മളെ മിസ് ചെയ്യുന്നുണ്ട്. തന്റെ ക്രേസി ഹാഫിനെ മിസ് ചെയ്യുന്നുണ്ടെന്നും ജീവിതം ഇപ്പോള്‍ നിശബ്‍ദമായി, ഒപ്പം നോര്‍മലുമായെന്നും സരയു പറയുന്നു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും