Sowbhagya Venkitesh: 'ഇത് ഞങ്ങളുടെ സുദർശന'; മകളെ പരിചയപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

Web Desk   | Asianet News
Published : Dec 01, 2021, 05:13 PM ISTUpdated : Dec 01, 2021, 05:18 PM IST
Sowbhagya Venkitesh: 'ഇത് ഞങ്ങളുടെ സുദർശന'; മകളെ പരിചയപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

Synopsis

ആദ്യ കണ്‍മണിയെ പരിചയപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

തിങ്കളാഴ്ചയാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിനും (Sowbhagya Venkitesh) സീരിയിൽ നടൻ അര്‍ജുൻ സോമശേഖരനും(arjun) പെണ്‍കുഞ്ഞ് ജനിച്ചത്. സൗഭാഗ്യയുടെ അമ്മ താര കല്യാൺ (Thaara Kalyan) ആയിരുന്നു ഈ സന്തോഷ വാർത്ത പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് സൗഭാ​ഗ്യക്കും അർജുനും ആശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ തന്റെ കുഞ്ഞിന് പേരിട്ട സന്തോഷം പങ്കുവയ്ക്കുകയാണ് സൗഭാ​ഗ്യ. സുദർശന എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. 

“നിങ്ങളുടെ ആത്മാർത്ഥമായ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും എല്ലാവർക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു. ഭാവിയിലും ഞങ്ങൾക്ക് നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണ്. ഇവൾ സുദർശന അർജുൻ ശേഖർ,”എന്ന് സൗഭാഗ്യ കുറിച്ചു. പിന്നാലെ ആശംസയുമായി താരത്തിന്റെ ആരാധകരും രം​ഗത്തെത്തി. മകൾക്കൊപ്പമുള്ള ചിത്രവും സൗഭാ​ഗ്യ പങ്കുവച്ചിട്ടുണ്ട്.

തന്റെ ​ഗർഭകാല വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. 

നായികയായി സിനിമയിൽ തിളങ്ങിയില്ലെങ്കിലും നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത