'എന്റെ ഫാമിലിയിതാ വലുതായിരിക്കുന്നു'; അര്‍ജുന്റെ അമ്മയേയും അച്ഛനേയും പരിചയപ്പെടുത്തി സൗഭാഗ്യ

Web Desk   | Asianet News
Published : Feb 24, 2020, 11:23 PM ISTUpdated : Feb 24, 2020, 11:25 PM IST
'എന്റെ ഫാമിലിയിതാ വലുതായിരിക്കുന്നു'; അര്‍ജുന്റെ അമ്മയേയും അച്ഛനേയും പരിചയപ്പെടുത്തി സൗഭാഗ്യ

Synopsis

സൗഭാഗ്യ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഇതാണെന്റെ പുതിയ അച്ഛനും അമ്മയും എന്നുപറഞ്ഞാണ് താരം പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ടിക് ടോക്കും മറ്റ് സോഷ്യല്‍ മീഡിയയും ആഘോഷിച്ച വിവാഹമായിരുന്നു സൗഭാഗ്യയുടേത്. ഒരു സിനിമയിലോ സീരിയലിലോ അഭിനയിക്കാതെ തന്നെ മലയാളികള്‍ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ. അമ്മയും അമ്മൂമ്മയുമടങ്ങുന്ന അഭിനയത്തിന്റെ തട്ടകത്തില്‍നിന്നാണ് സൗഭാഗ്യയെങ്കിലും, താരം ഇതേവരെ ടിക് ടോക്കിലല്ലാതെ അഭിനയത്തിലേക്ക് കടന്നിട്ടില്ല. താരം തന്റേതായ നൃത്തലോകത്താണുള്ളത്. നൃത്തലോകത്തുനിന്നുതന്നെയാണ് സൗഭാഗ്യ തന്റെ മറുപാതിയെ കണ്ടെത്തിയതും. താരത്തോടൊപ്പം ടിക് ടോക്കില്‍ കാണുന്ന ആ പയ്യനേതാണ് എന്ന സോഷ്യല്‍ മീഡിയ സംശയങ്ങള്‍ക്ക് അറുതിയുമാണ് താരത്തിന്റെ വിവാഹം.

തമിഴ് ആചാരപ്രകാരം നടന്ന വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിവാഹചിത്രങ്ങള്‍ക്കും, ഫോട്ടോ ഷൂട്ടുകള്‍ക്കും ശേഷം സൗഭാഗ്യ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഇതാണെന്റെ പുതിയ അച്ഛനും അമ്മയും എന്നുപറഞ്ഞാണ് താരം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക