'അപ്പോള്‍ നിങ്ങള്‍ നജീബിനെ അവതരിപ്പിച്ചില്ലേ?' പൃഥ്വിയുടെ പുതിയ മേക്കോവര്‍ കണ്ട സുപ്രിയയുടെ ചോദ്യം

Published : May 26, 2020, 11:50 PM IST
'അപ്പോള്‍ നിങ്ങള്‍ നജീബിനെ അവതരിപ്പിച്ചില്ലേ?' പൃഥ്വിയുടെ പുതിയ മേക്കോവര്‍ കണ്ട സുപ്രിയയുടെ ചോദ്യം

Synopsis

22നാണ് പൃഥ്വിയും ബ്ലെസിയും അടക്കമുള്ള സിനിമാസംഘം കൊച്ചിയിലെത്തിയത്. ഇതില്‍ എല്ലാവര്‍ക്കും 14 ദിവസത്തെ ക്വാറന്‍റൈന്‍ ഉണ്ട്.

ബ്ലെസിയുടെ സംവിധാനത്തിലെത്തുന്ന 'ആടുജീവിത'ത്തിനുവേണ്ടി പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബെന്യാമിന്‍റെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരത്തില്‍ നായക കഥാപാത്രമായ നജീബിനെ അവതരിപ്പിക്കാന്‍ 30 കിലോയോളമാണ് പൃഥ്വി കുറച്ചത്. ജോര്‍ദ്ദാന്‍ ഷെഡ്യൂളിനു ശേഷം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി ക്വാറന്‍റൈനില്‍ കഴിയുന്ന പൃഥ്വി തനിക്ക് മുറിയില്‍ ലഭ്യമായിരിക്കുന്ന മിനി ജിമ്മിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പഴയ രൂപത്തിലെത്താനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. ഇന്നിതാ ഭക്ഷണനിയന്ത്രണമില്ലാത്ത, വര്‍ക്കൗട്ടും ആവശ്യത്തിന് വിശ്രമവും എടുക്കുന്ന തന്‍റെ ശരീരത്തിന്‍റെ പുതിയ ചിത്രവും പൃഥ്വി പങ്കുവച്ചിരുന്നു. ലോക്ക് ഡൗണില്‍ ദുല്‍ഖര്‍ നടത്തിവരുന്ന വര്‍ക്കൗട്ട് ചലഞ്ചിന് മറുപടി എന്ന നിലയിലായിരുന്നു പുതിയ പോസ്റ്റ്. ദുല്‍ഖറിനൊപ്പം പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോനും ഈ പോസ്റ്റിനു താഴെ രസകരമായ കമന്‍റുകളുമായെത്തി. അവയ്ക്ക് പൃഥ്വി മറുപടിയും നല്‍കി.

ഇതിനകം തന്നെ ഫിറ്റ് ആയി തോന്നുന്നുണ്ടെന്നും ഇനി കുറച്ചുകൂട്ടി ഭാരം കൂട്ടാന്‍ നോക്കൂ എന്നുമായിരുന്നു ദുല്‍ഖറിന്‍റെ മറുപടി. അതാണ് തനിക്ക് പറ്റാത്തതെന്നും ദുല്‍ഖര്‍ കുറിച്ചു. എന്നാല്‍ മെലിഞ്ഞിരിക്കാനാണ് തനിക്ക് പറ്റാത്തതെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ശരീരം പരസ്പരം വച്ചുമാറാന്‍ കഴിഞ്ഞിരുന്നെങ്കിലോ എന്നും പൃഥ്വിരാജ് തമാശ പങ്കുവച്ചു. എന്നാല്‍ പൃഥ്വിയുടെ പുതിയ മേക്കോവര്‍ കണ്ട സുപ്രിയക്ക് ചോദിക്കാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. "നിങ്ങള്‍ നജീബിനെ അവതരിപ്പിക്കാന്‍ പോയില്ലേ?", സുപ്രിയ കമന്‍റായി ചോദിച്ചു. ചിത്രീകരണത്തിന്‍റെ അവസാനദിനത്തെ എന്‍റെ ചിത്രം നീ ഇതിനകം കണ്ടിട്ടുണ്ട് എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

22നാണ് പൃഥ്വിയും ബ്ലെസിയും അടക്കമുള്ള സിനിമാസംഘം കൊച്ചിയിലെത്തിയത്. ഇതില്‍ എല്ലാവര്‍ക്കും 14 ദിവസത്തെ ക്വാറന്‍റൈന്‍ ഉണ്ട്. ചിത്രീകരണത്തിനിടെ കൈക്ക് പരുക്കേറ്റിരുന്ന ബ്ലെസി തിരുവല്ലയിലെ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുമ്പോള്‍ പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ പെയ്‍ഡ് ക്വാറന്‍റൈന്‍ സൗകര്യത്തിലാണു കഴിയുന്നത്. അതേസമയം ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്ന ചിത്രത്തിന് ജോര്‍ദ്ദാനില്‍ ഇനിയും ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ട്. 
 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക