യെല്ലോയില്‍ സ്റ്റൈലായി സ്വാസിക, വിവാഹത്തിന് വിളിക്കില്ലേയെന്ന് ആരാധകർ

Published : Jan 17, 2024, 04:23 PM IST
യെല്ലോയില്‍ സ്റ്റൈലായി സ്വാസിക, വിവാഹത്തിന് വിളിക്കില്ലേയെന്ന് ആരാധകർ

Synopsis

ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ

സീരിയൽ, സിനിമാ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീൻ ആരാധകർ ഇന്ദ്രന്റെ സീതയായാണ് താരത്തെ ഓര്‍ക്കുന്നത്. ആരാധകരുടെ പിന്തുണ കൊണ്ട് മാത്രം വളർന്നുവന്ന സ്വാസികയെ മിനി സ്‌ക്രീനിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നും ആരാധകർ വിളിക്കുന്നുണ്ട്. താരത്തിന്റെ വിവാഹവാർത്ത കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇന്ദ്രന്റെ സീതയായി അരങ്ങു തകർത്ത സ്വാസിക ഏകദേശം അഞ്ചോളം സീരിയലുകളിൽ മിന്നി തിളങ്ങിയിരുന്നുവെങ്കിലും സീത എന്ന പരമ്പര സൃഷ്ടിച്ച തരംഗം ഒന്നും മറ്റൊരു കഥാപാത്രവും ഉണ്ടാക്കിയിരുന്നില്ല.

ഇപ്പോഴിതാ, സ്വാസിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. മഞ്ഞ നിറമുള്ള ഷർട്ടിനൊപ്പം വെള്ള ജീൻസ് ധരിച്ച് സ്റ്റൈലിഷായാണ് സ്വാസിക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആനന്ദ് എസ് ലാൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജോബി അഗസ്ത്യൻ ആണ് സ്വാസികയുടെ സ്റ്റൈലിന് പിന്നിൽ. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. കമന്റുകളിൽ സ്വാസികയുടെ ചിത്രങ്ങളെ അഭിനന്ദിക്കുന്നതിനു പകരം വിവാഹ വാർത്തയെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. വിവാഹത്തിന് വിളിക്കുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

 

സ്വാസികയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയ നിറയെ നടക്കുന്നത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ സ്വാസികയോ പ്രേമോ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. മനംപോലെ മംഗല്യം എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു. അന്ന് മുതലേ ഇരുവരും പ്രേമത്തിൽ ആണെന്ന് വാർത്തകൾ വന്നിരുന്നു.

ALSO READ : 'ഫാന്‍ അടക്കം അവരുടെ കൈയില്‍ ഉണ്ടാവും'; താരങ്ങളുടെ എയര്‍പോര്‍ട്ട് ഫോട്ടോഗ്രഫി എങ്ങനെ? വിശദീകരിച്ച് ജയറാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത