അപർണ്ണയും സിദ്ധാർത്ഥും എത്തുന്നു; പുത്തൻ വിശേഷം പങ്കുവച്ച് സ്വാതി

Web Desk   | Asianet News
Published : Oct 13, 2021, 04:48 PM IST
അപർണ്ണയും സിദ്ധാർത്ഥും എത്തുന്നു; പുത്തൻ വിശേഷം പങ്കുവച്ച് സ്വാതി

Synopsis

തന്റെ പുതിയ പരമ്പരയുടെ വിശേഷങ്ങളുമായി എത്തുകയാണ് സ്വാതി. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലാണ് നായികാ കഥാപാത്രമായി സ്വാതി എത്തുന്നത്.

ഭ്രമണം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വാതി നിത്യാനന്ദ് (Swathi Nithyanand). ഏഷ്യാനെറ്റിന്റെ ടാലന്റ് ഷോയിലൂടെയാണ് സ്വാതി അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് 'ചെമ്പട്ട്' എന്ന പരമ്പരയിലെ ദേവിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. പിന്നീടങ്ങോട്ട് മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായി നിത്യ വളരുകയായിരുന്നു.


 


നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലാണ് സ്വാതി അവസാനമായി വേഷമിട്ടത്. ഇപ്പോഴിതാ തന്റെ പുതിയ പരമ്പരയുടെ വിശേഷങ്ങളുമായി എത്തുകയാണ് താരം. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലാണ് നായികാ കഥാപാത്രമായി സ്വാതി എത്തുന്നത്. അപർണ്ണ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. നടൻ റിച്ചാർഡ്  ആണ് നായകനായി എത്തുന്നത്. സുമംഗലീ ഭവ പരമ്പരയ്ക്ക് ശേഷം റിച്ചാർഡ് നായകനാവുന്ന പരമ്പരയാണിത്.


പ്രണയവർണ്ണങ്ങളുടെ പ്രൊമോ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 


അപർണയും സിദ്ധാർത്ഥും തമ്മിലുള്ള രസകരമായ പ്രണയ മുഹൃർത്തങ്ങളായിരിക്കും പരമ്പര സമ്മാനിക്കുകയെന്നാണ് സൂചന. ഹിറ്റ് സംവിധായകൻ കെകെ രാജീവ് ആണ് സീരിയൽ സംവിധാനം ചെയ്യുന്നത്. നേരത്തെ കെകെ രാജീവ് സംവിധാനം ചെയ്‍ത അയലത്തെ സുന്ദരി എന്ന പരമ്പരയിൽ നേരത്തെ സ്വാതി വേഷമിട്ടിരുന്നു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍