ലോകേഷിന്‍റെ ആദ്യചിത്രത്തിലെ നായകന് എന്ത് പറ്റി?: ഞെട്ടി ആരാധകര്‍, രക്ഷിക്കാന്‍ ലോക്കിയോട് അപേക്ഷ!

Published : Apr 15, 2025, 11:21 AM ISTUpdated : Apr 15, 2025, 11:24 AM IST
ലോകേഷിന്‍റെ ആദ്യചിത്രത്തിലെ നായകന് എന്ത് പറ്റി?: ഞെട്ടി ആരാധകര്‍, രക്ഷിക്കാന്‍ ലോക്കിയോട് അപേക്ഷ!

Synopsis

നടൻ ശ്രീറാം നടരാജന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. മെലിഞ്ഞ രൂപവും, 18+ കണ്ടന്‍റുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്ന സൂചനയും ചർച്ചകൾക്ക് വഴിവെക്കുന്നു.

ചെന്നൈ: ശ്രീറാം നടരാജൻ എന്ന നടന്‍ ശ്രീ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോകളും ഫോട്ടോകളും വലിയ തോതിലുള്ള ഞെട്ടലും അമ്പരപ്പുമാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയത്. വാഴക്കു എൻ 18/9, ഓനയും ആട്ടുക്കുട്ടിയും, മാ നഗരം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ നടൻ, സമീപകാല പോസ്റ്റുകളിൽ എന്തൊക്കയോ പ്രശ്നം ഉള്ളത് പോലെയാണ് പെരുമാറുന്നത്. 

മെലിഞ്ഞ് ഉണങ്ങിയ രീതിയിലാണ് താരം കാണപ്പെട്ടത്. ചില ആരാധകർ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ശാരീരിക മാറ്റത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ സിനിമയിലെ വേഷം ഇരുഗപത്രു (2023) എന്ന ചിത്രത്തിലായിരുന്നു. അതിനുശേഷം പൊതുവേദികളില്‍ പോലും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല.

ശ്രീ പലപ്പോഴും മാധ്യമ ശ്രദ്ധയില്‍ പെടാതെ ജീവിക്കുന്നയാളാണ്. എന്നാൽ അദ്ദേഹത്തിന്റെ സമീപകാല സോഷ്യല്‍ മീഡിയ പോസ്റ്റുകൾ കണ്ട പലരും ഞെട്ടിയിരിക്കുകയാണ്. ശ്രീ മാനസികാരോഗ്യ പ്രശ്നത്തിലാണോ, അല്ല വേറെ എന്തെങ്കിലും ആരോഗ്യ പ്രശ്നത്തിലാണോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുകയാണ്. 

നേരത്തെയും മെലിഞ്ഞുണങ്ങിയ രീതിയിലുള്ള പോസ്റ്റുകള്‍ ചെയ്ത ശ്രീ. അവസാനം ചെയ്ത വീഡിയോകൾ സൂചിപ്പിക്കുന്നത് താന്‍ ഉടന്‍ തന്നെ 18+ കണ്ടന്‍റുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്ന തരത്തിലാണ്. താരത്തിന്‍റെ പെരുമാറ്റത്തിലെ ഈ മാറ്റം ശ്രദ്ധിച്ച ആരാധകര്‍ ശ്രീയോടൊപ്പം മാനഗരത്തിൽ പ്രവർത്തിച്ച സംവിധായകൻ ലോകേഷ് കനഗരാജിനെ അടക്കം ടാഗ് ചെയ്ത് ശ്രീയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇടപെടണം എന്ന് പറയുകയാണ്. 

ബാലാജി ശക്തിവേലിന്റെ നിരൂപക പ്രശംസ നേടിയ വാഴക്കു എൻ 18/9 എന്ന ചിത്രത്തിലൂടെയാണ് ശ്രീ തന്റെ തമിഴ് ചലച്ചിത്ര അരങ്ങേറ്റം കുറിച്ചത്. 

സിനിമാമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് ശ്രീ പ്രശസ്ത വിജയ് ടിവി പരമ്പരയായ കനാ കാണും കാലങ്കൽ സീസൺ 2 ന്റെ ഭാഗമായിരുന്നു.അതില്‍ അഭിനയിച്ചത് പ്രധാന വേഷത്തിലായിരുന്നു. കമൽ ഹാസൻ അവതാരകനായ ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലും അദ്ദേഹം പങ്കെടുത്തിരുന്നു. പക്ഷേ ഷോയിൽ പ്രവേശിച്ച് നാല് ദിവസത്തിന് ശേഷം ശ്രീ സ്വയം പുറത്തുവരുകയായിരുന്നു. 

വിഷു വിന്നര്‍ 'ആലപ്പുഴ പിള്ളേര്': വിഷു ദിനത്തില്‍ നസ്ലെന്‍റെ ആലപ്പുഴ ജിംഖാന നേടിയത് അത്ഭുത കളക്ഷന്‍ !

കഥകളി വേഷത്തില്‍, സുവര്‍ണ്ണക്ഷേത്രത്തില്‍ പ്രാര്‍ത്ഥന: വിജയത്തിനായി ഉറച്ച് അക്ഷയ് കുമാര്‍, പ്രോമോഷന്‍ ഗംഭീരം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത