ഐപിഎസ് ഓഫീസറുടെ കാറിനെതിരെ അതിക്രമം; നടി ഡിംപിൾ ഹയാതിക്കും, വരനുമെതിരെ കേസ്

Published : May 23, 2023, 05:51 PM IST
ഐപിഎസ് ഓഫീസറുടെ കാറിനെതിരെ അതിക്രമം; നടി ഡിംപിൾ ഹയാതിക്കും, വരനുമെതിരെ കേസ്

Synopsis

അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന്‍റെ പാർക്കിംഗ് സ്ഥലത്ത് നടിയുടെ പ്രതിശ്രുതവരൻ രാഹുലിന്റെ കാറിൽ അബദ്ധത്തിൽ ഇടിച്ചു. കാറിന് കേടുപാടും പറ്റി.

ഹൈദരാബാദ്: ടോളിവുഡ് താരം ഡിംപിൾ ഹയാതിക്കും പ്രതിശ്രുത വരൻ വിക്ടർ ഡേവിഡിനും എതിരെ ക്രിമിനൽ കേസ്. ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. പാർക്ക് ചെയ്തിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാഹുൽ ഹെഗ്‌ഡെയുടെ വാഹനം കേടുവരുത്തിയതിനാണ് കേസ്.

അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന്‍റെ പാർക്കിംഗ് സ്ഥലത്ത് നടിയുടെ പ്രതിശ്രുതവരൻ രാഹുലിന്റെ കാറിൽ അബദ്ധത്തിൽ ഇടിച്ചു. കാറിന് കേടുപാടും പറ്റി. ഇതോടെ ഐപിഎസ് ഓഫീസറുടെ ഡ്രൈവർ ചേതൻ കുമാർ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് നടിയും വിക്ടർ ഡേവിഡും ഡ്രൈവറുമായി തര്‍ക്കമായി. തുടര്‍ന്ന് തര്‍ക്കം മൂത്തപ്പോള്‍ പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി. സംഭവത്തിൽ അസ്വസ്ഥനായ ചേതൻ കുമാർ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തെലുങ്ക് ചിത്രം ഖിലാഡ്, തമിഴ് ചിത്രങ്ങളായ വീരമേ വാ​ഗൈ സൂടും, ദേവി 2, ബോളിവുഡ് ചിത്രം അത്റം​ഗി രേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഡിംപിൾ ഹയാതി.

ഐപിസി 353 (കൃത്യനിർവഹണം തടസ്സപ്പെടുത്തൽ), 341 ഐപിസി, 279 ഐപിസി (പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിക്കുക) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡിപിംളിനും പ്രതിശ്രുത വരനെതിരെയും  കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. അതേ സമയം ഇവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം വിട്ടയച്ചുവെന്നാണ് വിവരം. 

'വിജയ് ഏഴുവര്‍ഷമായി വിഗ്ഗ് ഉപയോഗിക്കുന്നു': പരാമര്‍ശത്തിന് പിന്നാലെ ബയല്‍വാനെതിരെ വിജയ് ഫാന്‍സ്

"ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു": തിരക്കഥാകൃത്ത് ഷാജികുമാറിന്‍റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത