തിരിച്ചുവന്നല്ലെ പറ്റൂ, കുട്ടികള്‍ ഇല്ലെ; ഭാര്യയുടെ മരണത്തിന് ശേഷം ആദ്യമായി ഉല്ലാസ് പന്തളം പറയുന്നത്

Published : Mar 02, 2023, 09:08 PM IST
തിരിച്ചുവന്നല്ലെ പറ്റൂ, കുട്ടികള്‍ ഇല്ലെ; ഭാര്യയുടെ മരണത്തിന് ശേഷം ആദ്യമായി ഉല്ലാസ് പന്തളം പറയുന്നത്

Synopsis

വീണ്ടും കോമഡി രംഗത്തേക്ക് സജീവമാകുകയാണ് ഉല്ലാസ്. ജോലിയില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് താന്‍ തിരിച്ച് വന്നതെന്നാണ് ഉല്ലാസ് ഒരു അഭിമുഖത്തില്‍ പറയുന്നത്. 

തിരുവനന്തപുരം: ടെലിവിഷന്‍ കോമഡി രംഗത്തെ എല്ലാവരെയും ചിരിപ്പിക്കുന്ന താരമാണ് ഉല്ലാസ് പന്തളം. എന്നാല്‍ അപ്രതീക്ഷിതമായാണ് ഉല്ലാസിന്‍റെ ജീവിതത്തില്‍ ഒരു ദുരന്തം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 20 നാണ് ഉല്ലാസിന്‍റെ ഭാര്യ ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയുടെ മരണത്തിന് ശേഷം ആകെ തകര്‍ന്ന ഉല്ലാസ് ഇപ്പോള്‍ തിരിച്ചുവരവിന്‍റെ വഴിയിലാണ്. 

വീണ്ടും കോമഡി രംഗത്തേക്ക് സജീവമാകുകയാണ് ഉല്ലാസ്. ജോലിയില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് താന്‍ തിരിച്ച് വന്നതെന്നാണ് ഉല്ലാസ് ഒരു അഭിമുഖത്തില്‍ പറയുന്നത്. വേറെ ആരുമില്ലാത്തത് കൊണ്ട് മക്കളെ നോക്കണം. അതാണ് വീണ്ടും ഇതേ ജോലിയിലേക്ക് വരാന്‍ കാരണമെന്നും ഉല്ലാസ് വിശദീകരിക്കുന്നു. 

നമ്മുടെ സാഹചര്യം ഇങ്ങനെയായത് കൊണ്ടാണ് വിഷമിച്ചിരിക്കുമ്പോഴും കോമഡി വേഷങ്ങള്‍ ചെയ്യുന്നത്. ജോലി ചെയ്യാതെ  ജീവിക്കാന്‍ സാധിക്കില്ലല്ലോ. നമ്മുടെ സാഹചര്യം അതായി പോയില്ലേ. എല്ലാം നിര്‍ത്തി വീട്ടില്‍ ഇരിക്കാന്‍ പറ്റാത്തവര്‍ പണിക്ക് പോയെ പറ്റൂ. പിന്നെ മക്കളുണ്ട് അവരെയൊക്കെ വളര്‍ത്തണം നമ്മുടെ ജോലി തുടര്‍ന്ന് കൊണ്ട് പോയില്ലെങ്കില്‍ പിന്നീട് എല്ലാം നഷ്ടപ്പെട്ട് പോകും. അതുകൊണ്ടാണ് വീണ്ടും ഇറങ്ങി തിരിച്ചത്. ഞാന്‍ മാത്രം അല്ല എല്ലാവരും അങ്ങനെ തന്നെ ആയിരിക്കും - ബിഹൈന്‍റ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ഉല്ലാസ് പറയുന്നു. 

സുഹൃത്തുക്കളുടെ വലിയ പിന്തുണ നല്‍കിയിരുന്നു. പരിപാടികള്‍ ചെയ്യണം. സജീവം ആകണമെന്നും സുഹൃത്തുക്കള്‍ ഉപദേശിക്കുമായിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക്ക് ഷോ യിലേക്ക് വിളിച്ചിരുന്നു. അവരോട് വരാമെന്ന് പറഞ്ഞെങ്കിലും തലേദിവസം വിളിച്ചിട്ട് ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഷോ യുടെ ഡയറക്ടര്‍ പറഞ്ഞു, ഉല്ലാസേ, അങ്ങനെ വിചാരിച്ചിരുന്നാല്‍ ശരിയാകില്ല. വെറുതെ വന്ന് ഫ്‌ളോറില്‍ ഇരിക്കുകയെങ്കിലും ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ എല്ലാവരും സപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത ഷെഡ്യൂള്‍ മുതല്‍ ഞാന്‍ ഷോയ്ക്ക് പോയി തുടങ്ങിയതെന്ന് ഉല്ലാസ് പറയുന്നു. 

ആ സംഭവത്തിന് ശേഷം ഞാന്‍ ആദ്യമായി പോയ സ്റ്റേജ് മസ്‌ക്കറ്റിലാണ്. ഒരുപാട് മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നാണ് ആ ഷോ ഞാന്‍ ചെയ്തത്. എന്നാല്‍ നമ്മള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അതൊക്കെ മറന്നിട്ട് ചെയ്യണമെന്ന്   ഉല്ലാസ് പറയുന്നു.

ഇന്നത്തെ കാലത്ത് കലാകാരന്മാര്‍ക്ക് ഒന്നിനും ഒരു അഭിപ്രായവും പറയാന്‍ പറ്റാത്ത സാഹചര്യമുണ്ട്. അല്ലെങ്കില്‍ നമ്മള്‍ക്ക് പറയാന്‍ ഉള്ളത് നമ്മള്‍ പറയില്ല. പറഞ്ഞാല്‍ രണ്ട് രീതിയില്‍ എടുക്കും. ആര്‍ട്ടിസ്റ്റുകള്‍ ഒരു അഭിപ്രായം പറയുന്നതിനെ വളച്ചൊടിക്കപ്പെട്ടേക്കാമെന്ന് ഉല്ലാസ് പറയുന്നു. അന്തരിച്ച ടിവി താരം സുബിയെക്കുറിച്ചും ഉല്ലാസ് ഈ അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു. 

'താഴത്തില്ലെടാ'; ദക്ഷിണേന്ത്യന്‍ നടന്മാരെ എല്ലാം പിന്നിലാക്കി പുതിയ നേട്ടത്തില്‍ അല്ലു അര്‍ജുന്‍

ഷാരൂഖിന്‍റെ ജവാനില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടും 'നോ' പറഞ്ഞ് അല്ലു അർജുൻ ; കാരണം ശ്രദ്ധേയം.!
 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക