വാലന്റൈൻസ് ഡേ അടുത്തെത്തി, ഇതല്ലാതെ രക്ഷയില്ലെന്ന് ഉണ്ണി മുകുന്ദൻ, ‘സെഡ്‘ ആക്കാതെയെന്ന് ആരാധകർ

Web Desk   | Asianet News
Published : Feb 12, 2021, 06:40 PM IST
വാലന്റൈൻസ് ഡേ അടുത്തെത്തി, ഇതല്ലാതെ രക്ഷയില്ലെന്ന് ഉണ്ണി മുകുന്ദൻ, ‘സെഡ്‘ ആക്കാതെയെന്ന് ആരാധകർ

Synopsis

പ്രണയ ദിനവുമായി ബന്ധപ്പെട്ടാണ് ഉണ്ണി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്‍റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോക്ക്ഡൗണിൽ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ഉണ്ണി സജീവമായിരുന്നു. ഇപ്പോഴിതാ, ഉണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.

പ്രണയ ദിനവുമായി ബന്ധപ്പെട്ടാണ് ഉണ്ണി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.‘വാലന്റൈൻസ് ഡേ അടുത്തെത്തിയ ഈ സമയത്ത് മെഡിറ്റേഷൻ നിർബന്ധിതമായ ഒന്നാണെന്നാണ്,’ താരം കുറിക്കുന്നത്. കമിഴ്ന്നു കിടക്കുന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദൻ പങ്കുവച്ചിട്ടുണ്ട്.

With Valentine’s day around the corner ... meditation is mandatory!! 😑

Posted by Unni Mukundan on Friday, 12 February 2021

പിന്നാലെ കമന്റുമായി ആരാധകരും എത്തി. ഉണ്ണിയേട്ടൻ സാഡാണോ, ഈ വാലന്റൈൻസ് ഡേ ഒന്നും നമുക്ക് പറ്റിയതല്ലാട്ടോ, ഇപ്പോഴും സിംഗിൾ ആണെന്നു കാണിക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ് അല്ലേ? എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍