ജിമ്മന്‍മാര്‍ക്ക് വെല്ലുവിളിയായി ഉണ്ണി മുകുന്ദന്‍റെ വീഡിയോ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Published : Apr 11, 2019, 05:15 PM ISTUpdated : Apr 11, 2019, 06:03 PM IST
ജിമ്മന്‍മാര്‍ക്ക് വെല്ലുവിളിയായി ഉണ്ണി മുകുന്ദന്‍റെ വീഡിയോ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Synopsis

മസിലളിയന്‍ എന്ന വിളിപ്പേര് വെറുതേയല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലെ ഉണ്ണിയുടെ മസിലുകള്‍ ജിമ്മന്‍മാര്‍ക്കെല്ലാം വെല്ലുവിളിയാണ്. കലക്കന്‍ മസില്‍ എന്ന കമന്‍റുകളോടെ ആരാധകര്‍ ഉണ്ണി മുകുന്ദന്‍റെ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്

കൊച്ചി: മലയാള സിനിമയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകളും വൈറലാകാറുണ്ട്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്ന പ്രയോഗത്തില്‍ തന്നെയാണ് താരം അറിയപ്പെടുന്നതും. 

മസിലളിയന്‍ എന്ന വിളിപ്പേര് വെറുതേയല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലെ ഉണ്ണിയുടെ മസിലുകള്‍ ജിമ്മന്‍മാര്‍ക്കെല്ലാം വെല്ലുവിളിയാണ്. കലക്കന്‍ മസില്‍ എന്ന കമന്‍റുകളോടെ ആരാധകര്‍ ഉണ്ണി മുകുന്ദന്‍റെ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

നേരത്തെ പാലക്കാട് എൻഎസ്എസ് കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെ വിദ്യാര്‍ഥികളുടെ  ആവേശം അതിര് കടന്നപ്പോള്‍  സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന വേലിക്കെട്ട് തകര്‍ന്ന് വീഴവെ ഉണ്ണിമുകുന്ദന്‍ തന്‍റെ കൈകള്‍ കൊണ്ട് അത് താങ്ങി നിര്‍ത്തി കുട്ടികള്‍ താഴെ വീഴാതെ രക്ഷിച്ചും കൈയ്യടി നേടിയിട്ടുണ്ട്.

 

 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്