മകളുടെ പിറന്നാളാഘോഷം; ലോക്ക്ഡൗണ്‍ കാലത്തെ സന്തോഷം സന്തോഷം പങ്കുവച്ച് നിഷ സാരംഗ്

Web Desk   | Asianet News
Published : Apr 24, 2020, 02:09 PM IST
മകളുടെ പിറന്നാളാഘോഷം; ലോക്ക്ഡൗണ്‍ കാലത്തെ സന്തോഷം സന്തോഷം പങ്കുവച്ച് നിഷ സാരംഗ്

Synopsis

സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും നിഷാ സാരംഗും കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇനിയെപ്പോളാണ് നീലുവായി കാണാന്‍ കഴിയുകയെന്നാണ് ആരാധകര്‍ നിഷയോട് ചോദിക്കുന്നത്.

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാലികളുടെ സ്വന്തം നീലുവായ താരമാണ് നിഷാ സാരംഗ്. പലപ്പോഴും നല്ല ഒരുപാട് സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും താരത്തിന്റെ വഴിത്തിരിവ് ഉപ്പും മുളകും തന്നെയായിരുന്നു. ഉപ്പും മുളകിലും അഞ്ച് മക്കളുടെ അമ്മയാണ് താരമെങ്കില്‍, ജീവിതത്തില്‍ രണ്ട് പെണ്‍മക്കളുടെ അമ്മയും റിച്ചുവിന്റെ മുത്തശ്ശിയുമാണ് നിഷ. ലോക്ഡൗണ്‍ ദിനത്തിലെ മകളുടെ പിറന്നാളാഘോഷം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍.

ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍തന്നെ മക്കളെല്ലാം വീട്ടില്‍ ഒത്തുകൂടിയ സന്തോഷവും താരം പങ്കുവച്ചിരുന്നു. എന്നാല്‍ നിലവിലെ വൈറസ് അവസ്ഥയെ അറിഞ്ഞുകൊണ്ടുതന്നെ വിഷു അടക്കമുള്ള ആഘോഷങ്ങളില്‍നിന്നും താരം വിട്ടുനില്‍ക്കുകയായിരുന്നു. അമ്മയും മക്കളും പേരക്കുട്ടിയും കേക്കുംപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് നിഷ പങ്കുവച്ചിരിക്കുന്നത്. റയാന്‍ കേക്കെല്ലാം തീര്‍ക്കും സൂക്ഷിച്ചോളണേ എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും നിഷാ സാരംഗും കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇനിയെപ്പോളാണ് നീലുവായി കാണാന്‍ കഴിയുകയെന്നാണ് ആരാധകര്‍ നിഷയോട് ചോദിക്കുന്നത്. ഒരുപാടുപേരാണ് മകള്‍ക്ക് പിറന്നാളാശംസകളുമായെത്തിയിരിക്കുന്നത്. കൂടാതെ റയാന്റെ വിശേഷങ്ങളും ആരാധകര്‍ തിരക്കുന്നുണ്ട്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍