'ഞാന്‍ അഭിനയിച്ചവയില്‍ അച്ഛന്‍ നല്ലത് പറഞ്ഞ സിനിമ'; വിനീത് ശ്രീനിവാസന്‍ പറയുന്നു

By Web TeamFirst Published Nov 22, 2019, 8:17 PM IST
Highlights

'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ അന്‍വര്‍ സാദിഖും വിനീത് ശ്രീനിവാസനും ഒന്നിച്ച ചിത്രമാണ് മനോഹരം. ടെക്‌നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റ് ആണ് വിനീത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മനു എന്ന കഥാപാത്രം.
 

'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരു ചിത്രം പുറത്തെത്തിയിട്ടില്ല. എന്നാല്‍ ആ മൂന്ന് വര്‍ഷത്തിനിടെ പത്തോളം സിനിമകളില്‍ വിനീത് അഭിനേതാവായി എത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ അടുത്തിടെ പുറത്തെത്തിയ 'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ നായകനായെത്തിയ 'മനോഹര'വും തീയേറ്ററുകളിലെത്തി. ഇപ്പോഴിതാ താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ അച്ഛന്‍ ശ്രീനിവാസന്‍ കണ്ട് നല്ല അഭിപ്രായം പറഞ്ഞ സിനിമയും 'മനോഹര'മാണെന്ന് പറയുന്നു വിനീത് ശ്രീനിവാസന്‍. 

ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ വരുന്ന ഞായറാഴ്ച (24) വൈകിട്ട് അഞ്ചിനാണ്. ഇതിന് മുന്നോടിയായി പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് വിനീത് ഒരു അഭിനേതാവ് എന്ന നിലയില്‍ തന്നെ അച്ഛന്‍ വിലയിരുത്തിയതിനെക്കുറിച്ച് പറയുന്നത്. 

'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ അന്‍വര്‍ സാദിഖും വിനീത് ശ്രീനിവാസനും ഒന്നിച്ച ചിത്രമാണ് മനോഹരം. ടെക്‌നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റ് ആണ് വിനീത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മനു എന്ന കഥാപാത്രം. അപര്‍ണ ദാസ് ആണ് നായിക. ഛായാഗ്രഹണം ജെബിന്‍ ജേക്കബ്. സംഗീതം സഞ്ജീവ് ടി. ഹരീഷ് പേരടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി, സംവിധായകരായ വികെ പ്രകാശ്, ജൂഡ് ആന്തണി ജോസഫ്, ബേസില്‍ ജോസഫ് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

click me!