എന്താണ് അമീര്‍ ഖാനോ സല്‍മാന്‍ ഖാനോ മോദിയെ ഇന്‍റര്‍വ്യൂ ചെയ്യാതിരുന്നത്; എന്തുകൊണ്ട് അക്ഷയ് കുമാര്‍?

By Web TeamFirst Published Apr 29, 2019, 4:21 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. വെറും അരാഷ്ട്രീയമായ ഒരു അഭിമുഖമായിരുന്നു അത് എന്നായിരുന്നു പ്രധാന ആരോപണം. 

 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. വെറും അരാഷ്ട്രീയമായ ഒരു അഭിമുഖമായിരുന്നു അത് എന്നായിരുന്നു പ്രധാന ആരോപണം. 

എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം മാറ്റിവച്ച് മോദിയുമായി അഭിമുഖം നടത്താന്‍ എന്തുകൊണ്ട് അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സല്‍മാന്‍ ഖാനെയും അമീര്‍ ഖാനെയും അഭിമുഖം നടത്താനായി പരിഗണിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നു.

അക്ഷയ് കുമാര്‍ അഭിമുഖത്തിലേക്കെത്താന്‍ കാരണം പ്രധാനമന്ത്രിയുടെ തന്നെ ആഗ്രഹ പ്രകാരമെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച്  ഡെക്കാ‍ന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് കാരണമായി അദ്ദേഹം കണ്ടത് ജനകീയനായ നടനാണ് എന്നതായിരുന്നു.

അതേസമയം തന്നെ പരിഗണിക്കപ്പെട്ട സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവരുടെ വ്യക്തിത്വം ഒരു ദേശബോധമുള്ള രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയ്ക്ക് യോജിച്ചതല്ലെന്നായിരുന്നു വിലയിരുത്തല്‍. ഇരുവരുടെയും അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളും പിന്നാലെ ഉണ്ടായ വിവാദങ്ങളുമാണ് ഇവരെ അഭിമുഖത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

പ്രധാനമന്ത്രി നേരിട്ട് തെരഞ്ഞെടുത്ത അക്ഷയ് കുമാര്‍ ചോദ്യങ്ങള്‍ തയ്യാറാക്കയിതിനെ കുറിച്ചും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം അടുത്ത ബന്ധമുള്ളവരോടെല്ലാം പ്രധാനമന്ത്രിയെ അടുത്തു കണ്ടാല്‍ എന്ത് ചോദിക്കുമെന്ന് ചോദിച്ചു. ഇതില്‍ നിന്നാണ് അദ്ദേഹം മോദിയെ ഇന്‍റര്‍വ്യു ചെയ്യാനുള്ള ചോദ്യങ്ങള്‍ തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

എന്നാല്‍ ഇത്രയൊക്കെ പറയുമ്പോഴും കൗതുകമുള്ള മറ്റൊരു കാര്യമുണ്ട്. അടിമുടി വാക്കാലും, പ്രവൃത്തിയാലും  ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി  നിറഞ്ഞു നിൽക്കുന്ന അക്ഷയ് കുമാര്‍ ഒരു ഇന്ത്യൻ പൗരനല്ല, അത് തന്നെ. ഔദ്യോഗിക രേഖകൾ പ്രകാരം ഒരു കനേഡിയൻ പൗരനാണ് അക്ഷയ് കുമാർ.

click me!