Padatha Painkili serial : 'പാടാത്ത പൈങ്കിളിയിൽ നിന്ന് പൂർണമായി പിന്മാറുന്നു'; തീരുമാനം അറിയിച്ച് 'ദേവ'

Published : Feb 18, 2022, 07:57 PM IST
Padatha Painkili serial : 'പാടാത്ത പൈങ്കിളിയിൽ നിന്ന് പൂർണമായി പിന്മാറുന്നു'; തീരുമാനം അറിയിച്ച് 'ദേവ'

Synopsis

പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'പാടാത്ത പൈങ്കിളി'. വ്യത്യസ്തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി

പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'പാടാത്ത പൈങ്കിളി'. വ്യത്യസ്‍തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി. ഒപ്പം തന്നെ അതിലെ കഥാപാത്രങ്ങളുടെ പ്രേക്ഷക പ്രിയം നേടിയിരുന്നു. ടിക് ടോക്ക് താരമായി എത്തി മനം കവർന്ന മനീഷയാണ് പരമ്പരയിൽ സുപ്രധാന വേഷത്തിൽ എത്തിയതെങ്കിൽ പുതുമുഖം സൂരജ് സൺ ആയിരുന്നു പരമ്പരയിൽ നായകനായി വേഷമിട്ടത്.


വൈകാതെ ഇരുവരും പ്രേക്ഷകരുടെ ഇഷ്‍ട കഥാപാത്രങ്ങളായി മാറുകയും ചെയ്‍തു. എന്നാൽ പിന്നാലെ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറുന്ന വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ പരമായ പ്രശ്‍നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് പറഞ്ഞെങ്കിലും യഥാർത്ഥ കാരണം അടുത്തിടെയാണ് പ്രേക്ഷകർ അറിഞ്ഞത്. ഒഴുക്കിൽ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ നട്ടെല്ലിന് പരിക്കേറ്റതായിരുന്നു പിന്മാറ്റത്തിന് പിന്നിൽ. 


ഇതിന് പിന്നാലെയാണ് ലിക്ജിത്ത് സൂരജിന് പകരക്കാനായി എത്തിയത്. മികച്ച രീതിയിൽ ലിക്ജിത്തും വേഷം കൈകാര്യം ചെയ്ത് വരുന്നതിനിടയിൽ താരവും പരമ്പരയിൽ നിന്ന് പിന്മാറിയെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ. വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്നും ടീമിനും ഏഷ്യാനെറ്റിനും നന്ദി പറയുന്നതായും ലിക്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. 


ലിക് ജിത്തിന്റെ കുറിപ്പ്


'ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന 'പാടാത്ത പൈങ്കിളി' എന്ന പരമ്പരയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറി എന്ന് നിങ്ങള്‍ ഓരോരുത്തരേയും അറിയിക്കുന്നു. ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഞാൻ ഈ പരമ്പരയിൽനിന്ന് പിന്മാറാൻ ഉണ്ടായ കാരണം. നിങ്ങളുടെ സ്‍നേഹവും പിന്തുണയുമാണ് എന്നെ ഇത്രയും ദൂരം നയിച്ചത് എന്നതിനാല്‍ എത്രയും വേഗം നിങ്ങളോട് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്. 


അല്ലാത്ത പക്ഷം പല അവ്യക്തമായ ഗോസിപ്പുകളും എനിക്കറിയാത്ത കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്, അതിനാലാണ് ഞാന്‍ ഈ പോസ്റ്റ് എന്റെ സോഷ്യല്‍ മീഡിയയിലൂടെ നിങ്ങളുമായി പങ്കിടുന്നത്. എനിക്ക് ഇത്രയധികം സ്‍നേഹവും പിന്തുണയും ബഹുമാനവും നല്‍കിയതിന് എന്റെ പ്രേക്ഷകരേ, നിങ്ങളോട് എന്റെ സ്‍നേഹവും നന്ദിയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 'പാടാത്ത പൈങ്കിളി' ടീമിന് എന്റെ നന്ദി. ഇത്രയും മികച്ച പ്ലാറ്റ്ഫോമില്‍ എനിക്ക് അവസരം നല്‍കിയതിനും, എല്ലാ പ്രേക്ഷക ഹൃദയത്തില്‍ എനിക്കൊരു സ്ഥാനം ഉറപ്പിച്ചതിന് ഏഷ്യാനെറ്റിന് നന്ദി, സ്‍നേഹപൂര്‍വ്വം ലക്ജിത് സൈനി,

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത