Mridula Vijay : മൃദുലയെ ലൊക്കേഷനിൽ നിന്നും 'കിഡ്നാപ്പ്' ചെയ്ത് യുവ; വീഡിയോ പങ്കുവച്ച് താരം

Published : Dec 16, 2021, 03:46 PM ISTUpdated : Dec 16, 2021, 03:54 PM IST
Mridula Vijay :  മൃദുലയെ ലൊക്കേഷനിൽ നിന്നും 'കിഡ്നാപ്പ്' ചെയ്ത് യുവ; വീഡിയോ പങ്കുവച്ച് താരം

Synopsis

ഇപ്പോഴിതാ യുവയാണ് രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ലൊക്കേഷനിൽ നിന്നൊരു ചെറിയ കിഡ്നാപ്പിങ്'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

ലയാളികൾക്ക് ഏറെ പ്രയങ്കരിയായ താരമാണ് മൃദുല വിജയ് (Mridula Vijay). ഭാര്യ എന്ന പരമ്പരയിലെ (Serial) രോഹിണിയെ നെഞ്ചിലേറ്റിയതുപോലെ  മൃദുല വിജയ് എന്ന നടിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. കുറഞ്ഞ നാളുകള്‍ക്കൊണ്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറാന്‍ മൃദുലയ്ക്ക് സാധിച്ചു. 

തന്മയത്തത്തോടെയുള്ള അഭിനയ ശൈലിയാണ് മൃദുലയുടേത്. ചില സിനിമകളില്‍ വേഷമിട്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവളായത്. ഭാര്യക്കുശേഷം വിവിധ പ്രൊജക്ടുകളുമായി തിരക്കിലാണ്  മൃദുല. പിന്നീട് മറ്റൊരു സീരിയൽ താരം യുവ കൃഷ്ണയുമായുള്ള(Yuva Krishna) വിവാഹവും തുടർന്നുള്ള വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തുകൊണ്ടിരുന്നു. 

യുവയ്ക്കൊപ്പമുള്ള ഓരോ മുഹൂർത്തവും പ്രേക്ഷകരുമായി സോഷ്യൽ മീഡിയ വഴി മൃദുല പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷമുള്ള ചിത്രങ്ങളും യാത്രകളും എല്ലാം താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഒപ്പം തന്നെ യുവയും വിശേഷങ്ങൾ പറഞ്ഞെത്താറുണ്ട്. ഇപ്പോഴിതാ യുവയാണ് രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ലൊക്കേഷനിൽ നിന്നൊരു ചെറിയ കിഡ്നാപ്പിങ്'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൃദുലയെ പൊക്കിയെടുത്ത് ജീപ്പിലേക്ക് കയറ്റി കൊണ്ടുപോകുന്നതാണ് വീഡിയോ. 

കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. തുമ്പപ്പൂ എന്ന പരമ്പരയിലാണ് മൃദുല  അഭിനയിച്ചുകൊണ്ടിരിക്കുന്നത്.വീണ എന്ന കഥാപാത്രമായാണ് മൃദുല പരമ്പരയിൽ എത്തുന്നത്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും