ഒരു മത്സരത്തില്‍ അഞ്ച് പെനല്‍റ്റികള്‍ രക്ഷപ്പെടുത്തി അത്ഭുതമായി ഗോള്‍കീപ്പര്‍

By Web TeamFirst Published Mar 5, 2020, 8:22 PM IST
Highlights

ബുണ്ടസ് ലീഗ് ക്ലബ്ബായ ഫോര്‍ച്യുണ ഡസല്‍ഡോര്‍ഫിനെതിരെ ആയിരുന്നു ബാറ്റ്സിന്റെ അത്ഭുത പ്രകടനം. രണ്ടാം പകുതിയില്‍ ഒരു പെനല്‍റ്റിയും ഷൂട്ടൗട്ടില്‍ നാലു പെനല്‍റ്റികളുമാണ് ബാറ്റ്സ് തട്ടിയകറ്റിയത്.

ബെര്‍ലിന്‍: ഫുട്ബോള്‍ മത്സരങ്ങളില്‍ ഒരു പെനല്‍റ്റി കിക്ക് പോലും രക്ഷപ്പെടുത്തുന്ന ഗോള്‍ കീപ്പര്‍ക്ക് വീരനായക പരിവേഷമാണ് ലഭിക്കുക. അപ്പോള്‍ ഒരു മത്സരത്തില്‍ അഞ്ച് പെനല്‍റ്റി കിക്കുകള്‍ രക്ഷപ്പെടുത്തിയാലോ. ജര്‍മന്‍ കപ്പ് ക്വാര്‍ട്ടറില്‍ ഫോര്‍ത്ത് ഡിവിഷന്‍ ടീമായ  എഫ്‌സി സാര്‍ബ്രൂക്കന്റെ ഗോള്‍കീപ്പറായ ഡാനിയേല്‍ ബാറ്റ്സാണ് അഞ്ച് പെനല്‍റ്റികള്‍ സേവ് ചെയ്ത് അത്ഭുതമായത്.

ബുണ്ടസ് ലീഗ് ക്ലബ്ബായ ഫോര്‍ച്യുണ ഡസല്‍ഡോര്‍ഫിനെതിരെ ആയിരുന്നു ബാറ്റ്സിന്റെ അത്ഭുത പ്രകടനം. രണ്ടാം പകുതിയില്‍ ഒരു പെനല്‍റ്റിയും ഷൂട്ടൗട്ടില്‍ നാലു പെനല്‍റ്റികളുമാണ് ബാറ്റ്സ് തട്ടിയകറ്റിയത്. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ ഫോര്‍ച്യുണക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി തട്ടിയകറ്റിയാണ് ബാറ്റ്സ് ആദ്യം രക്ഷകന്റെ കുപ്പായത്തില്‍ എത്തിയത്.

ഈ സമയം ഒരു ഗോളിന് മുന്നിലായിരുന്നു സാര്‍ബ്രൂക്കന്‍. എന്നാല്‍ 90-ാം മിനിറ്റില്‍ ഫോര്‍ച്യൂണക്കായി മത്തിയാസ് ജോര്‍ഗന്‍സണ്‍ ഗോള്‍ നേടിയതോടെ മത്സരം അധിക സമയത്തിലേക്ക് നീണ്ടു. അധികസമയത്ത് ഇരു ടീമുകളും ഗോളൊന്നും നേടാഞ്ഞതോടെ കളി ഷൂട്ടൗട്ടിലെത്തി.

ഷൂട്ടൗട്ടില്‍ നാലു പെനല്‍റ്റി കിക്കുകള്‍ തടുത്തിട്ട ബാറ്റസ് ടീമിനെ സെമിയിലെത്തിച്ചു. സെമിയില്‍ ബയേണ്‍ മ്യൂണിക്കോ ബയേണ്‍ ലെവര്‍ക്യൂസനോ ആവും സാര്‍ബ്രൂക്കന്റെ എതിരാളികള്‍. ജര്‍മന്‍ കപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ഫോര്‍ത്ത് ഡിവിഷന്‍ ടീമാണ് ഫോര്‍ത്ത് ഡിവിഷന്‍ ടീമാണ് സാര്‍ബ്രൂക്കന്‍.

click me!