'ക്യാപ്റ്റനോടാണോ നിന്റെ സ്ലെഡ്ജിംഗ്' ?; ബുംറയോട് കോലി

Published : Feb 28, 2019, 01:31 PM ISTUpdated : Feb 28, 2019, 01:35 PM IST
'ക്യാപ്റ്റനോടാണോ നിന്റെ സ്ലെഡ്ജിംഗ്' ?; ബുംറയോട് കോലി

Synopsis

ലോകത്തിലെ ഏറ്റവും മികച്ച ബൗളറോ, ഞാനോ അല്ലെന്ന് പറഞ്ഞ് തുടങ്ങുന്ന ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെതിരെ ഇനിയും നല്ല രീതിയില്‍ പന്തെറിയാനായിട്ടില്ലെന്ന് പറയുന്നു.

ബംഗലൂരു: ഐപിഎല്‍ ആവേശത്തിന് കൊടി ഉയരാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ആരാധകരെ കൈയിലെടുക്കാന്‍ വ്യത്യസ്ത തന്ത്രങ്ങളുമായി ടീമുകള്‍. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ധോണിയെ ആണ് വെല്ലുവിളിച്ചതെങ്കില്‍ ഇത്തവണ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറും മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന താരവുമായ ജസ്പ്രീത് ബുംറ പ്രകോപിപ്പിച്ചിരിക്കുന്നത് ബംഗലൂരു നായകന്‍ കൂടിയായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ആണ്.

ലോകത്തിലെ ഏറ്റവും മികച്ച ബൗളറോ, ഞാനോ അല്ലെന്ന് പറഞ്ഞ് തുടങ്ങുന്ന ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെതിരെ ഇനിയും നല്ല രീതിയില്‍ പന്തെറിയാനായിട്ടില്ലെന്ന് പറയുന്നു. വിളിപ്പേരായ ചീക്കു എന്നാണ് ബുംറ കോലിയെ വിളിക്കുന്നത്.

എന്നാല്‍ ക്യാപ്റ്റനെ സ്ലെഡ്ജ് ചെയ്യുന്നോ എന്നാണ് ഇതിന് കോലിയുടെ മറുപടി. എന്തായാലും ഐപിഎല്ലില്‍ ചീക്കുവില്‍ നിന്ന് ഔദാര്യങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്നും കോലി ബുംറക്ക് മുന്നറിയിപ്പ് നല്‍കുന്നു.

PREV
click me!

Recommended Stories

കോമ്പിനേഷനാണ് മെയിൻ, ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസ്
ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍