അത് ഔട്ടോ, നോട്ടൗട്ടോ?; ഐസിസിയെ ഉത്തരം മുട്ടിച്ച് പാക് കളിക്കാര്‍

By Web TeamFirst Published Mar 25, 2019, 3:03 PM IST
Highlights

ഞായറാഴ്ച നടന്ന ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തില്‍ നിന്നുള്ളതാണ് ഈ ചിത്രം. എന്നാല്‍ ഐസിസിക്കും ഇക്കാര്യത്തില്‍ വലിയ ഉറപ്പില്ല.

കറാച്ചി: റീപ്ലേയും ഹോട് സ്പോട്ടും മൂന്നാം അമ്പയറുമൊന്നും ഇല്ലാത്ത ഗള്ളി(തെരുവ്) ക്രിക്കറ്റില്‍ കളിക്കാര്‍ തന്നെയാണ് പലപ്പോഴും അമ്പയറും മാച്ച് റഫറിയുമെല്ലാം ആവാറുള്ളത്. പലപ്പോഴും ഇത് കളിക്കാര്‍ തമ്മിലുള്ള വലിയ തര്‍ക്കത്തിലും അടിപിടിയിലുമെല്ലാം ഏത്താറുമുണ്ട്.  

എന്നാല്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ഒരു തെരുവില്‍ നടന്ന മത്സരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ബാറ്റ്സ്മാന്റെ മിഡില്‍ സ്റ്റംപ് ഇളകിയെങ്കിലും രണ്ട് ബെയിലുകളും ഇളകാതെ നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ച് ഇത് ഔട്ടാണോ നോട്ടൗട്ടാണോ എന്ന് ക്രിക്കറ്റിന്റെ പരമോന്നത സമിതിയായ ഐസിസിയോട് തന്നെ ചോദിച്ചിരിക്കുകയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഒരുപറ്റം ഗള്ളി ക്രിക്കറ്റര്‍മാര്‍.

Out, or not out? 🤔 pic.twitter.com/1gDMP11rCn

— ICC (@ICC)

ഞായറാഴ്ച നടന്ന ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തില്‍ നിന്നുള്ളതാണ് ഈ ചിത്രം. എന്നാല്‍ ഐസിസിക്കും ഇക്കാര്യത്തില്‍ വലിയ ഉറപ്പില്ല. ചിത്രം ട്വീറ്റ് ചെയ്ത് ഐസിസിയും ചോദിച്ചിരിക്കുന്നത് ഇത് ഔട്ടോ നോട്ടൗട്ടോ എന്നാണ്. അതേസമയം, സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത് ആ ബാറ്റ്സ്മാന്‍ നോട്ടൗട്ട് ആണെന്നാണ്. എന്തായാലും ക്രിക്കറ്റ് ലോകത്ത് ഈ പുറത്താകതിനെക്കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിക്കുകയാണ്.

click me!