
ദില്ലി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാതിരുന്ന ഋഷഭ് പന്തിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച് ആരാധകര്‍. പന്ത് ഏകദിനങ്ങള്‍ക്ക് പറ്റിയ കളിക്കാരനല്ലെന്നാണ് ആരാധകരുടെ പ്രതികരണം. ഋഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ആരാധകര്‍ പറയുന്നു.
ധോണിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ടീമിലെത്തിയ പന്ത് നാലാം ഏകദിനത്തില്‍ വിക്കറ്റിന് പിന്നില്‍ നിര്‍ണായക അവസരങ്ങള്‍ പാഴാക്കിയിരുന്നു. അഞ്ചാം ഏകദിനത്തില്‍ നിര്‍ണായകഘട്ടത്തില്‍ പുറത്താവുകയും ചെയ്തു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.