
മാഡ്രിഡ്: സ്റ്റേഡിയം പുതുക്കി നിർമിക്കാനൊരുങ്ങി സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. സ്റ്റേഡിയത്തിന്‍റെ പ്ലാൻ ക്ലബ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ സ്റ്റേഡിയം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റയൽ മാഡ്രിഡ് ഹോംഗ്രൗണ്ടായ സാന്‍റിയാഗോ ബെർണബ്യൂ പുതുക്കിനിർമിക്കുന്നത്.
കബ്ല് പ്രസിഡന്‍റ് ഫ്ലോറെന്‍റീനോ പെരസാണ് പുതിയ സ്റ്റേഡിയത്തിന്‍റെ പ്ലാൻ പ്രകാശനം ചെയ്തത്. 2023ൽ നിർമാണം പൂർത്തിയാക്കുന്ന സ്റ്റേഡിയത്തിന്‍റെ ചെലവ് 525 ദശലക്ഷം യൂറോയാണ്. 81000 പേർക്കാണ് നിലവിൽ സാന്‍റിയാഗോ ബെർണബ്യൂവിൽ കളികാണാൻ സൗകര്യമുള്ളത്. പുതുക്കിനിർമിക്കുമ്പോഴും ഇതിൽ മാറ്റമുണ്ടാവില്ല. 360 ഡിഗ്രി സ്കോർ ബോർഡായിരിക്കും മുഖ്യ ആകർഷണം.
സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡ് ഉൽപന്നങ്ങള്‍ വിൽക്കാനുള്ള സ്റ്റോറും മ്യൂസിയവും ഉണ്ടാവും. റയൽ മാഡ്രിഡിന്‍റെ ചിരവൈരികളായ ബാഴ്സലോണയും സ്റ്റേഡിയം നവീകരിക്കുന്നുണ്ട്. 2024ൽ പണി പൂർത്തിയാവും വിധമാണ് നൗകാപിലെ മിനുക്കുപണി. 99000 പേർക്ക് ഇരിക്കാവുന്ന നൗകാംപിൽ നിർമാണം പൂർത്തിയാവുമ്പോൾ ഒരുലക്ഷത്തി അയ്യായിരം പേർക്ക് കളി കാണാനാവും.