കരയുന്ന കുഞ്ഞിനെ ഇവിടെ ജയമുള്ളൂ; കാണാം ജപ്പാനിലെ നാകി സുമോ ഫെസ്റ്റിവല്‍

By Web TeamFirst Published Jul 26, 2021, 8:00 PM IST
Highlights

എല്ലാവർഷവും നടക്കുന്ന നാകി സുമോ ഫെസ്റ്റിലാണ് മാതാപിതാക്കൾ കുട്ടികളെ സുമോ റിങ്ങിൽ ഇറക്കുക. രണ്ട് സുമോ ഗുസ്തി താരങ്ങളുടെ കയ്യിൽ ഒരോ കുട്ടികളെ നൽകും. കുട്ടികളെ കരയിക്കുകയാണ് സുമോ താരങ്ങളുടെ ജോലി. അതിനായി പടിച്ച പണി പതിനെട്ടും നോക്കും.

ടോക്യോ: ജയത്തിനായി കളിക്കളത്തിൽ വിയർപ്പൊഴുക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ കണ്ണീരൊഴുക്കി ജയം നേടുന്ന കുട്ടികളെ കാണാം ടോക്കിയോയിലെഅസൊക്സ സെൻസൊജി ക്ഷേത്രത്തില്‍ എത്തിയാൽ. കരയുന്ന കുഞ്ഞിനെ പാലുള്ളുവെന്ന നമ്മുടെ നാട്ടിലെ പഴമൊഴി ജപ്പാൻകാർ ഇങ്ങനെ തിരുത്തും. കരയുന്ന കുഞ്ഞിനെ ജയമുള്ളു.

എല്ലാവർഷവും നടക്കുന്ന നാകി സുമോ ഫെസ്റ്റിലാണ് മാതാപിതാക്കൾ കുട്ടികളെ സുമോ റിങ്ങിൽ ഇറക്കുക. രണ്ട് സുമോ ഗുസ്തി താരങ്ങളുടെ കയ്യിൽ ഒരോ കുട്ടികളെ നൽകും. കുട്ടികളെ കരയിക്കുകയാണ് സുമോ താരങ്ങളുടെ ജോലി. അതിനായി പടിച്ച പണി പതിനെട്ടും നോക്കും.

ആദ്യം കരയുന്ന കുട്ടി വിജയി. അതാണ് നിയമം. കരയുന്ന കുഞ്ഞിന് ദുരാത്മാക്കളെ അകറ്റാനുള്ള ശക്തിയുണ്ടെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഉച്ചത്തിലുള്ള നിലവിളി കുട്ടി ശക്തനും ആരോഗ്യവാനുമായി വളരുമെന്നതിന്റെ സൂചനയാണെന്ന് മാതാപിതാക്കൾ കരുതുന്നു.

400 വർഷത്തിലധികം പഴക്കമുണ്ട് സെൻസാജി ക്ഷേത്രത്തിലെ നാകി സുമോ ഫെസ്റ്റിന്. മെയ് മാസത്തിൽ ശിശുദിനത്തോടനുബന്ധിച്ചാണ് സുമോ ഫെസ്റ്റ് നടത്തുക

click me!