
മൊഹാലി: വിക്കറ്റ് മഴയില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് വേഗം കുറഞ്ഞപ്പോള്‍ മൊഹാലി സ്റ്റേഡിയത്തില്‍ ആവേശം നിറച്ച് അവസാന പന്തില്‍ കൂറ്റന്‍ സിക്‌സ്. ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ അവസാന പന്താണ് വാലറ്റക്കാരന്‍ ജസ്‌പ്രീത് ബുംറ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തിയത്. ഏകദിന കരിയറില്‍ ബുംറയുടെ ആദ്യ സിക്‌സാണ് ഇതെന്നതാണ് സവിശേഷത.
പാറ്റ് കമ്മിന്‍സ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിലാണ് ബുംറ ക്രീസിലെത്തിയത്. അഞ്ചാം പന്തില്‍ റിട്ടേണ്‍ ക്യാച്ചില്‍ ചാഹല്‍ പുറത്തായിരുന്നു. എന്നാല്‍ കിട്ടിയ ആദ്യ പന്ത് സിക്‌സര്‍ പറത്തി ബുംറ ഇന്ത്യന്‍ ഇന്നിംഗ്സ് 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 358 എന്ന കൂറ്റന്‍ സ്‌കോറില്‍ അവസാനിപ്പിച്ചു. ബുംറയുടെ സിക്‌സര്‍ കണ്ട സഹതാരങ്ങള്‍ക്ക് സന്തോഷമടക്കാനായില്ല. നായകന്‍ വിരാട് കോലി ആശ്ചര്യത്തോടെയാണ് ബുംറയുടെ സിക്‌സറിനോട് പ്രതികരിച്ചത്.
മൊഹാലിയില്‍ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍(143), രോഹിത് ശര്‍മ്മ(95) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കെ എല്‍ രാഹുല്‍(26), വിരാട് കോലി(7), ഋഷഭ് പന്ത്(36), കേദാര്‍ ജാദവ്(10), വിജയ് ശങ്കര്‍(26) ഭുവനേശ്വര്‍ കുമാര്‍(1), കുല്‍ദീപ്(1), ചാഹല്‍(0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. കമ്മിന്‍സ് അഞ്ചും റിച്ചാര്‍ഡ്‌സണ്‍ മൂന്നും വിക്കറ്റ് വീഴ്‌ത്തി.