
ചെന്നൈ: മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗക്ക് പിന്നാലെ മീ ടു ക്യാംപെയിനില്‍ കുടുങ്ങി ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗയും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് ഇന്ത്യയില്‍ ഐപിഎല്‍ കളിക്കാനെത്തിയപ്പോള്‍ ലങ്കന്‍ താരം തന്നെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന യുവതിയുടെ ആരോപണം ഗായിക ചിന്‍മയി ശ്രീപാദയാണ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. പേര് പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് യുവതിയുടെ പോസ്റ്റ്.
യുവതിയുടെ പോസ്റ്റില്‍ നിന്ന്- കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്പ് മുംബൈയിലായിരുന്നു സംഭവം. ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ എന്റെ സുഹൃത്തിനെ അന്വേഷിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഐപിഎല്‍ കളിക്കാനെത്തിയ പ്രശസ്തനായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം എന്റെ സുഹൃത്ത് അദ്ദേഹത്തിന്റെ മുറിയിലുണ്ടെന്ന് എന്നോട് പറഞ്ഞത്.
ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലെത്തിയപ്പോള്‍ എന്റെ സുഹൃത്ത് അവിടെയുണ്ടായിരുന്നില്ല. പെട്ടെന്നായിരുന്നു അദ്ദേഹം എന്നെ ബെഡ്ഡിലേക്ക് തള്ളിയിട്ട് കയറിപ്പിടിച്ചത്. എന്റെ മുഖത്തേക്ക് ബലംപ്രയോഗിച്ച് അയാള്‍ മുഖം കൊണ്ടുവന്നു. ഞാന്‍ തള്ളിമാറ്റാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഞാന്‍ കണ്ണും വായയും ഇറുക്കി അടച്ചു. പക്ഷേ അയാള്‍ എന്റെ മുഖം ഉപയോഗിച്ചു.
ബഹളം കേട്ട് ഹോട്ടല്‍ അധികൃതരെത്തി വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ഞാന്‍ ഓടി വാഷ്റൂമില്‍പോയി മുഖം കഴുകി. ഹോട്ടല്‍ ജീവനക്കാര്‍ റൂം വിടും മുന്പുതന്നെ ഞാന്‍ അവിടെ നിന്ന് പോയി. ഞാന്‍ ശരിക്കും അപമാനിതയായി. എനിക്കറിയാം നിങ്ങള്‍ പറയും, എല്ലാം അറിഞ്ഞുകൊണ്ടാണ് ഞാന്‍ അയാളുടെ മുറിയില്‍ പോയതെന്ന്-യുവതി പോസ്റ്റില്‍ പറയുന്നു.
2009 ഐപിഎല്‍ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന മലിംഗ. 2017വരെ മുംബൈക്കായി കളിച്ച മലിംഗ കഴിഞ്ഞ സീശണ്‍ മുത്ല മുംബൈയുടെ ബൗളിംഗ് പരിശീലകനായിരുന്നു. മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗക്കെതിരെ ഇന്ത്യയിലെ ഫ്ലൈറ്റ് ജീവനക്കാരി പരാതി പറഞ്ഞതിന്റെ പിന്നാലെയാണ് മറ്റൊരു ശ്രീലങ്കന്‍ താരത്തിനെതിരെ കൂടി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!