കായിക മേള: വേഗമേറിയ താരങ്ങളായി അഭിനവവും ആന്‍സിയും

Published : Oct 27, 2018, 03:23 PM IST
കായിക മേള: വേഗമേറിയ താരങ്ങളായി അഭിനവവും ആന്‍സിയും

Synopsis

 ജൂണിയര്‍ തലത്തില്‍ കഴിഞ്ഞ വര്‍ഷം വേഗമേറിയ താരമായിരുന്നു ആന്‍സി. ആ മികവ് സീനിയര്‍ തലത്തിലും തുടര്‍ന്നതോടെ വലിയ പോരാട്ടം നടന്ന 100 മീറ്ററില്‍ വിജയം ആന്‍സിക്കൊപ്പം നിന്നു

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ഗ്ലാമര്‍ ഇനമായ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അഭിനവിന് സിയ്ക്ക് സ്വര്‍ണം. തിരുവനന്തപുരം സായി സെന്‍ററിന്‍റെ താരമാണ് അഭിനവ്.

കഴിഞ്ഞ വര്‍ഷവും സായി സെന്‍ററിലെ താരമാണ് സ്വര്‍ണം സ്വന്തമാക്കിയിരുന്നത്. ഉച്ച സമയത്തിന്‍റെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നാണ് അഭിനവ് പൊന്‍ തിളക്കം പേരിലെഴുതിയത്. ഈ സീസണിലും ഹീറ്റ്സിലും മികച്ച പ്രകടനമാണ് അഭിനവ് കാഴ്ചവെച്ചത്.

10.97 സെക്കന്‍ഡിലാണ് അഭിനവ് 100 മീറ്റര്‍ ഓടിയെടുത്തത്. 100 മീറ്ററില്‍ രണ്ടാം സ്ഥാനവും സായിക്ക് തന്നെയാണ്. അതേസമയം, പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ആന്‍സി സോജന്‍ ഒന്നാമതെത്തി നാട്ടിക ഫിഷറീസ് സ്കൂളിലെ താരമാണ് ആന്‍സി.

ജൂനിയര്‍ തലത്തില്‍ കഴിഞ്ഞ വര്‍ഷം വേഗമേറിയ താരമായിരുന്നു ആന്‍സി. ആ മികവ് സീനിയര്‍ തലത്തിലും തുടര്‍ന്നതോടെ വലിയ പോരാട്ടം നടന്ന 100 മീറ്ററില്‍ വിജയം ആന്‍സിക്കൊപ്പം നിന്നു. 12.26 സെക്കന്‍ഡിലാണ് ആന്‍സി ഫിനിഷിംഗ് ലെെന്‍ തൊട്ടത്.

 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു