
മുംബൈ: ഫുട്ബോളില്‍ പെനല്‍റ്റി കിക്കുകള്‍ തടുത്തിടുക എന്നത് ഒരു ഗോള്‍ കീപ്പറെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. അഥവാ കിക്ക് തടുത്തിട്ടാലോ അയാള്‍ വീരനാവുകയും ചെയ്യും. എന്നാല്‍ ഗോള്‍ കീപ്പറെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യം അനായാസം ചെയ്ത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു നായ.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണിത്. ഫുട്ബോള്‍ മത്സരത്തിനിടെ പെനല്‍റ്റി കിക്ക് തടുക്കാനൊരുങ്ങി നില്‍ക്കുന്ന ഗോള്‍ കീപ്പര്‍. പന്ത് വന്നതിന്റെ എതിര്‍ദിശയിലേക്കാണ് ഗോളി ചാടിയെങ്കിലും അത് ഗോളായില്ല.
കാരണം ഗോള്‍ കീപ്പര്‍ പോലും കാണാതെ പിന്നിലൂടെ വന്ന ഡാഷ് ഹണ്ട് ഇനത്തില്‍പ്പെട്ട നായയുടെ ദേഹത്താണ് കിക്ക് കൊണ്ടത്. എന്നാല്‍ ഈ വീഡിയോ എവിടെ നടന്ന മത്സരത്തിന്റേതാണ് എന്ന് വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!