ഇത്രയും നാണംകെട്ട ക്രിക്കറ്റ് കളിക്കാമോ?

Published : Feb 11, 2018, 02:19 PM ISTUpdated : Oct 04, 2018, 11:36 PM IST
ഇത്രയും നാണംകെട്ട ക്രിക്കറ്റ് കളിക്കാമോ?

Synopsis

കാന്‍റിഐലന്‍റ്: എതിരാളിയുടെ സെഞ്ച്വറി തടയാന്‍ എന്തും ചെയ്യും ക്രിക്കറ്റിന്‍റെ മാന്യത പോലും ചോദ്യം ചെയ്യുന്ന സംഭവമാണ്  വെസ്റ്റിന്‍ഡീസിലെ നോര്‍ത്ത് സൗണ്ടില്‍ നടന്ന റീജിയണല്‍ സൂപ്പര്‍ ഫിഫ്റ്റി ടൂര്‍ണമെന്‍റില്‍ നടന്നത്. ക്രിക്കറ്റിന്‍റെ മാന്യതയുടെ മുഖത്ത് കരിവാരിത്തേക്കുന്നതായിരുന്നു ആ സംഭവം.  ലീവാര്‍ഡ് ഐലന്‍റും, കെന്‍റും തമ്മിലായിരുന്നു മത്സരം.  ആദ്യം ബാറ്റ് ചെയ്ത ഐലന്‍റ് 184 റണ്‍സ് വിജയ ലക്ഷ്യമായി കുറിച്ചു. മറുപടിയിലേക്ക് ഓപ്പണര്‍ സാക് ക്രോളിയിലൂടെ കെന്‍റ് അനായാസം വിജയത്തിനരികിലെത്തി.

എന്നാല്‍ ജയിക്കാന്‍ നാല് റണ്‍സ് ഉള്ളപ്പോഴാണ് സംഭവം തുടങ്ങുന്നത്, അപ്പോള്‍ ക്രോളിന് സെഞ്ച്വറി തികയ്ക്കാന്‍ വേണ്ടത് 2 റണ്‍സ്. പന്തെറിയുന്നത് ഐലന്‍റെ പേസ് ബൗളര്‍ ഷീനോ ബ്രിഡ്ജ്, ക്രോളിയുടെ സെഞ്ചുറി തടയുകയായിരുന്നു ബ്രിഡ്ജിന്റെ ലക്ഷ്യം. അതിനായി തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്ത് രണ്ട് വൈഡുകള്‍ ബ്രിഡ്ജെറിഞ്ഞു. മൂന്നാമതും അദ്ദേഹം വൈഡിന് ശ്രമിച്ചെങ്കിലും കഷ്ടപ്പെട്ട് അത് ബാറ്റില്‍ കൊള്ളിച്ച ക്രോളി ഒരു റണ്‍ ഓടിയെടുത്തു. 

ക്രോളിയ്ക്ക് സെഞ്ചുറി നേടാന്‍ വേണ്ടതും ഒരേയൊരു റണ്‍. പക്ഷേ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലായിപ്പോയി. പക്ഷെ എന്നാല്‍ ആ ഓവറിലെ ബാക്കിയുളള പന്തുകള്‍ നേരിട്ട സീന്‍ ഡിക്ക്സണ്‍ സഹതാരത്തിന് സെഞ്ച്വറി നല്‍കാന്‍ വേണ്ടി റണ്ണുകള്‍ നേടാതെ പന്തുകള്‍ പ്രതിരോധിച്ചു. എന്നാല്‍ ഓവറിലെ അവസാന പന്ത് ഡിക്ക്സണിന്റെ ബാറ്റില്‍ നിന്ന് മിഡ് വിക്കറ്റിലേക്ക് കുതിച്ചു. 

പക്ഷേ സഹതാരത്തിന് സെഞ്ച്വറി തികയ്ക്കാനുള്ളതിനാല്‍ അദ്ദേഹം റണ്ണിനായി ഓടിയില്ല. പക്ഷേ ഐലന്റ് ടീം ആ പന്ത് ഫീല്‍ഡ് ചെയ്യാതെ ഫോര്‍ പോകാന്‍ അനുവദിച്ച് ക്രോളിന് സെഞ്ച്വറി നിഷേധിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പുതിയ ഡയലോഗ് ഒന്നുമില്ലെ'?; ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന സാന്‍റ്നറുടെ വെല്ലുവിളിക്ക് സൂര്യയുടെ മറുപടി
ലോകകപ്പില്‍ സഞ്ജുവിന്‍റെ ഹീറോയിസത്തെ വാഴ്ത്തി രാഹുല്‍ ഗാന്ധി, പക്ഷേ സമദാനിയുടെ പരിഭാഷ കേട്ട് ഞെട്ടി സദസ്