സിന്ധുവിന് വീണ്ടും തോല്‍വി; ദേശീയ ബാഡ്മിന്റണ്‍ കിരീടം സൈന നിലനിര്‍ത്തി

Published : Feb 16, 2019, 05:33 PM IST
സിന്ധുവിന് വീണ്ടും തോല്‍വി; ദേശീയ ബാഡ്മിന്റണ്‍ കിരീടം സൈന നിലനിര്‍ത്തി

Synopsis

ദേശീയ വനിതാ ബാഡ്മിന്റണ്‍ കിരീടം സൈന നൈവാള്‍ നിലനിലര്‍ത്തി. പി.വി സിന്ധുവിനെതിരെ 21- 16, 21- 15 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. കഴിഞ്ഞ വര്‍ഷവും സൈന സിന്ധുവിനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.

ഗോഹട്ടി: ദേശീയ വനിതാ ബാഡ്മിന്റണ്‍ കിരീടം സൈന നൈവാള്‍ നിലനിലര്‍ത്തി. പി.വി സിന്ധുവിനെതിരെ 21- 16, 21- 15 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. കഴിഞ്ഞ വര്‍ഷവും സൈന സിന്ധുവിനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. സിന്ധു നന്നായി തുടങ്ങിയെങ്കിലും മത്സരം പുരോഗമിക്കുന്തോറും സൈന മേധാവിത്വം പുലര്‍ത്തി വന്നു. 

ആദ്യ ഗെയിമിന്റെ ഇടവേളയില്‍ 11-10 എന്ന സ്‌കോറില്‍ സൈന മുന്നിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം സൈന ലീഡ് 18-15ലേക്ക് ഉയര്‍ത്തി. രണ്ട് പോയിന്റുകള്‍ കൂടി നേടി സിന്ധു 17-18ലെത്തി. എന്നാല്‍ സൈന തന്റെ പദ്ധതികള്‍ നടപ്പാക്കിയതോടെ ഗെയിം 21-18ന സ്വന്തമാക്കി.

രണ്ടാം ഗെയിമും സിന്ധുവിന്റെ മുന്നേറ്റത്തോടെ തുടങ്ങി. എന്നാല്‍ സൈന 5-5ന് ഒപ്പമെത്തി. പിന്നാലെ 13-9ന് ലീഡും നേടി. പിന്നീട് തിരിച്ച് കയറാന്‍ സിന്ധുവിന് സാധിച്ചില്ല. പുരുഷ ഫൈനലില്‍ ലക്ഷ്യ സെനിനെ തോല്‍പ്പിച്ച് സൗരഭ് വര്‍മ സ്വര്‍ണം നേടി. തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു