ഏകദിന ടീമില്‍ തിരിച്ചെത്താന്‍ രഹാനെ; വിജയ് ഹസാര ട്രോഫിയില്‍ കളിക്കും

By Web TeamFirst Published Sep 13, 2018, 12:50 PM IST
Highlights

ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ വിജയ് ഹസാരേ ട്രോഫി ഏകദിനത്തില്‍ മുംബൈയെ നയിക്കും. 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തല്‍. ഏഷ്യാ കപ്പില്‍ രഹാനെയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ വിജയ് ഹസാരേ ട്രോഫി ഏകദിനത്തില്‍ മുംബൈയെ നയിക്കും. 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തല്‍. ഏഷ്യാ കപ്പില്‍ രഹാനെയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഏഷ്യാ കപ്പ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ശ്രേയസ് അയ്യരാകും വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയുടെ വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനെതിരെയ ടെസ്റ്റ് പരമ്പരയില്‍ ടീമിലുണ്ടായരുന്ന കൗമാരതാരം പൃഥ്വി ഷായും മുംബൈ ടീമിലുണ്ട്. എലൈറ്റ് ഗ്രൂപ്പ് എയില്‍ കളിക്കുന്ന മുംബൈയുടെ ആദ്യ മത്സരം 19ന് ബറോഡക്കെതിരെ ആണ്. കര്‍ണാടക വിദര്‍ഭ, റെയില്‍വേസ്, പഞ്ചാബ്, ഹിമാ,ല്‍ ഗോവ, മഹാരാഷ്ടര ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്.

90 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള രഹാനെ 2962 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനം രഹാനെയുടെ ടെസ്റ്റ് ടീമിലെ സ്ഥാനത്തിനും ഭീഷണി ഉയര്‍ത്തുന്നുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ മികവ് കാട്ടിയാല്‍ അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രഹാനെയ്ക്ക് മടങ്ങിവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

click me!