
അതൊരു സ്‌പെഷ്യല്‍ ഇന്നിങ്‌സായിരുന്നു. അവസാന ടെസ്റ്റില്‍ അലിസ്റ്റര്‍ കുക്ക് സെഞ്ചുറി നേടി മടങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അങ്ങനെ തന്നെ പറയേണ്ടിവരും. അരങ്ങേറിയ ആദ്യ ടെസ്റ്റിലും അഴവസാന ടെസ്റ്റിലും സെഞ്ചുറി നേടിയാണ് കുക്ക് മടങ്ങുന്നത്. കിങ്സ്റ്റണ്‍ ഓവലില്‍ കുക്ക് സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍. ക്യാപ്റ്റന്‍ ജോ റൂട്ട് വന്ന് അലിസ്റ്റര്‍ കുക്കിനെ ആലിംഗനം ചെയ്തു. മകളും ഭാര്യയും ഗ്യാലറിയില്‍ കൈയ്യടിച്ചുക്കൊണ്ടിരുന്നു. കൂടെ ഡ്രസിങ് റൂമില്‍ സഹതാരങ്ങളും... കുക്കിന്റെ സെഞ്ചുറി ആഘോഷം കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!