Latest Videos

ആ താരം ഇനി സംഗക്കാരയല്ല; അലിസ്റ്റര്‍ കുക്കാണ്

By Web TeamFirst Published Sep 10, 2018, 5:57 PM IST
Highlights
  • ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇടങ്കയ്യനായ റണ്‍വേട്ടക്കാരനാര് എന്നുള്ള ചോദ്യത്തിന് ഇനി ഒരുത്തരമേയുള്ളു. ഇംഗ്ലണ്ടിന് വേണ്ടി അവസാന ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്ക്. ഇന്നത്തെ സെഞ്ചുറിയോടെ താരം മറികടന്നത് മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ. അവസാന ടെസ്റ്റിലാണ് കുക്ക് നേട്ടം സ്വന്തമാക്കിയത്.
     

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇടങ്കയ്യനായ റണ്‍വേട്ടക്കാരനാര് എന്നുള്ള ചോദ്യത്തിന് ഇനി ഒരുത്തരമേയുള്ളു. ഇംഗ്ലണ്ടിന് വേണ്ടി അവസാന ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്ക്. ഇന്നത്തെ സെഞ്ചുറിയോടെ താരം മറികടന്നത് മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ. അവസാന ടെസ്റ്റിലാണ് കുക്ക് നേട്ടം സ്വന്തമാക്കിയത്. 

രണ്ടാം ഇന്നിങ്‌സില്‍ 76 റണ്‍സ് പിന്നിട്ടപ്പോഴാണ് കുക്ക് നേട്ടം സ്വന്തമാക്കിയത്. 12,400 റണ്‍സാണ് സംഗക്കാരയുടെ പേരിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരനും കൂടിയാണ് അലിസ്റ്റര്‍ കുക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ കുക്കിന്റെ 33ാം സെഞ്ചുറിയാണ് പിറന്നത്. കുക്ക് കളിക്കുന്ന 161ാം ടെസ്റ്റാണിത്. മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ അഞ്ചാമനും ഇംഗ്ലീഷ് താരം തന്നെ. 

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിങ്, ജാക്വസ് കല്ലിസ്, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് പിറകില്‍ അലിസ്റ്റര്‍ കുക്കുമുണ്ട്. 2015ലാണ് ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 

click me!