ലോഡ്‌സില്‍ ചരിത്രത്തിലേക്ക് ബാറ്റേന്തി അലിസ്റ്റര്‍ കുക്ക്

Web Desk |  
Published : May 25, 2018, 08:46 AM ISTUpdated : Jun 29, 2018, 04:17 PM IST
ലോഡ്‌സില്‍ ചരിത്രത്തിലേക്ക് ബാറ്റേന്തി അലിസ്റ്റര്‍ കുക്ക്

Synopsis

തുട‍ർച്ചയായി കൂടുതൽ ടെസ്റ്റിൽ കളിച്ച ബോര്‍ഡറുടെ റെക്കോര്‍ഡിന് ഒപ്പമെത്തി

ലോഡ്‌സ്: ടെസ്റ്റ് ക്രിക്കറ്റിൽ അലിസ്റ്റർ കുക്കിന് മറ്റൊരു നേട്ടംകൂടി. പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ക്രീസിലെത്തിയപ്പോൾ കുക്ക് തുട‍ർച്ചയായി കൂടുതൽ ടെസ്റ്റ് കളിച്ച അലൻ ബോർഡറുടെ റെക്കോർഡിനൊപ്പം എത്തി. 153 ടെസ്റ്റിൽ തുട‍ർച്ചയായി കളിച്ചാണ് ബോർഡർ റെക്കോർഡിട്ടത്. മുപ്പത്തിമൂന്നുകാരനായ കുക്കിന്‍റെ 154-ാം ടെസ്റ്റ് ആയിരുന്നു ഇത്.  

2006ൽ ഇന്ത്യക്കെതിരെ നാഗ്പൂരിൽ ആയിരുന്നു കുക്കിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. തൊട്ടടുത്ത ടെസ്റ്റിൽ പനിമൂലം വിട്ടുനിന്ന കുക്ക് പിന്നീട് ഇംഗ്ലണ്ട് നിരയിൽ കളിക്കാതിരുന്നിട്ടില്ല. 154 ടെസ്റ്റിൽ 32 സെഞ്ച്വറികളോടെ 12,098 റൺസാണ് കുക്കിന്‍റെ സമ്പാദ്യം. ടെസ്റ്റില്‍ 32 സെഞ്ചുറികളും അഞ്ച് ഇരട്ട സെഞ്ചുറികളും കുക്കിന്‍റെ പേരിലുണ്ട്.  56 അര്‍ദ്ധ സെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതീക്ഷകൾ അസ്തമിക്കുന്നുവോ, റൺമല തീർത്തിട്ടും ആറാം തോൽവി, ഹൈദരബാദിനെതിരെ ആറ് വിക്കറ്റിന്റെ തോൽവിയോടെ മുംബൈ
റയാന്‍ റിക്കിള്‍ട്ടണ് ചരിത്ര സെഞ്ചുറി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍