അലക്‌സ് ഫെര്‍ഗ്യൂസണ്‍ വീണ്ടും യുണൈറ്റഡ് പരിശീലകനാകുന്നു!

By Web TeamFirst Published Feb 17, 2019, 8:45 AM IST
Highlights

അലക്സ് ഫെർഗ്യൂസൺ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലകനാവുന്നു. 1999ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ ട്രിപ്പിൾ കിരീടത്തിന്‍റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സരത്തിലാണ് ഫെർഗ്യൂസൻ യുണൈറ്റഡ് പരിശീലകനാവുക. 
 

മാഞ്ചസ്റ്റര്‍: ഇതിഹാസ പരിശീലകന്‍ അലക്സ് ഫെർഗ്യൂസൺ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലകനാവുന്നു. 1999ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ ട്രിപ്പിൾ കിരീടത്തിന്‍റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സരത്തിലാണ് ഫെർഗ്യൂസൻ യുണൈറ്റഡ് പരിശീലകനാവുക. ബയേൺ മ്യൂണിക്കുമായിട്ടായിരിക്കും യുണൈറ്റഡിന്‍റെ സൗഹൃദമത്സരം. 

1999ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ച താരങ്ങളാവും യുണൈറ്റഡിനായി ഇറങ്ങുക. അസുഖബാധിതനായതിന് ശേഷം ഫെർഗ്യൂസൻ പരിശീലകനാവുന്ന ആദ്യ മത്സരം കൂടിയാവും ഇത്. 1986 മുതൽ 2013 വരെ യുണൈറ്റഡിന്‍റെ പരിശീലകനായിരുന്നു 77കാരനായ ഫെർഗ്യൂസൻ. ഇക്കാലയളവിൽ എല്ലാ ക്ലബ് ടൂർണമെന്‍റുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻമാരാക്കാൻ ഫെർഗ്യൂസന് കഴിഞ്ഞു

click me!