പരിശീലകന്‍ ക്രിസ്റ്റ്യാനോയോട്; ആ ജോലിയെടുക്കാന്‍ മറ്റുതാരങ്ങളുണ്ട്

Published : Nov 10, 2018, 07:31 PM IST
പരിശീലകന്‍ ക്രിസ്റ്റ്യാനോയോട്; ആ ജോലിയെടുക്കാന്‍ മറ്റുതാരങ്ങളുണ്ട്

Synopsis

മികച്ച ഫ്രീകിക്ക് ടേക്കര്‍മാരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡോ. ഫ്രീ കിക്കിലൂടെ നിരവധി ഗോളുകളും താരം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും റയല്‍ മാഡ്രിഡിലും ക്രിസ്റ്റിയാനോ നിരവധി ഗോളുകളും നേടിയിട്ടുണ്ട്. പോര്‍ച്ചുഗീസ് ദേശീയ ടീമിലും അദ്ദേഹം തന്നെയായിരുന്നു ഫ്രീകിക്ക് എടുത്തിരുന്നത്.

ടൂറിന്‍: മികച്ച ഫ്രീകിക്ക് ടേക്കര്‍മാരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡോ. ഫ്രീ കിക്കിലൂടെ നിരവധി ഗോളുകളും താരം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും റയല്‍ മാഡ്രിഡിലും ക്രിസ്റ്റിയാനോ നിരവധി ഗോളുകളും നേടിയിട്ടുണ്ട്. പോര്‍ച്ചുഗീസ് ദേശീയ ടീമിലും അദ്ദേഹം തന്നെയായിരുന്നു ഫ്രീകിക്ക് എടുത്തിരുന്നത്. എന്നാല്‍, യുവന്റസിലെത്തിയപ്പോള്‍ ചെറിയ മാറ്റമുണ്ട്. ക്രിസ്റ്റിയാനോ ആരാധകര്‍ നിരാശരാവേണ്ടി വരും. 

യുവന്‍റസിനു ഇനി ലഭിക്കുന്ന ഫ്രീ കിക്കുകളില്‍ ലോങ് റേഞ്ച് സ്വഭാവമുള്ളതു മാത്രമേ റൊണാള്‍ഡോ എടുക്കുകയുള്ളുവെന്ന് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി പറഞ്ഞു. ബോക്‌സിനടുത്ത് നിന്നുള്ള കിക്കുകള്‍ ഡിബാലയും ജാനിച്ചും എടുക്കുമെന്ന് കോച്ച് വ്യക്തമാക്കി. റോണോയെക്കാള്‍ മികച്ച ഫ്രീകിക്കുകള്‍ എടുക്കുന്നത് ഡിബാലയും ജാനിച്ചുമാണെന്നാണ് അല്ലെഗ്രിയുടെ അഭിപ്രായം. 

ഇക്കാര്യം റൊണാള്‍ഡോക്കു തന്നെ അറിയാമെന്നും അതുകൊണ്ടുതന്നെ ഫ്രീകിക്ക് എടുക്കുന്നതാരെന്ന തീരുമാനത്തില്‍ റൊണാള്‍ഡോക്ക് പ്രശ്‌നങ്ങളില്ലെന്നും അല്ലെഗ്രി വ്യക്തമാക്കി. ഈ സീസണില്‍ യുവന്റസിന് വേണ്ടി ഏറ്റവുമധികം ഗോളുകളില്‍ പങ്കാളിയായ താരം സീരി എയില്‍ ഗോളുകളുടെയും അസിസ്റ്റുകളുടെയും കാര്യത്തില്‍ യുവന്റസിലെ ഒന്നാം സ്ഥാനക്കാരനാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്രിയാന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ടീം കടുത്ത പ്രതിസന്ധിയിലേക്ക്
അഡ്രിയാന്‍ ലൂണ വിദേശ ക്ലബിലേക്ക്; കളിക്കുക ലോണ്‍ അടിസ്ഥാനത്തിലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്