കോലിയുടെ മറ്റൊരു റെക്കോര്‍ഡും ആംല മറികടന്നു

Web Desk |  
Published : Oct 16, 2017, 09:01 PM ISTUpdated : Oct 05, 2018, 02:59 AM IST
കോലിയുടെ മറ്റൊരു റെക്കോര്‍ഡും ആംല മറികടന്നു

Synopsis

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സിലെത്തിയതിനുള്ള റെക്കോര്‍ഡ്, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്നാണ് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല സ്വന്തമാക്കിയത്. 150 മല്‍സരങ്ങളില്‍നിന്നായിരുന്നു ആംല ഈ നേട്ടം കൈവരിച്ചത്. കോലിക്ക് 7000 റണ്‍സ് മറികടന്ന് 169 ഇന്നിംഗ്സുകളില്‍നിന്നായിരുന്നു. ഇപ്പോഴിതാ, കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി ആംല മറികടന്നിരിക്കുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ സെഞ്ച്വറി നേടിയ ആംല, ഏറ്റവുംകുറച്ച് മല്‍സരങ്ങളില്‍നിന്ന് 26 സെഞ്ച്വറിയെന്ന നേട്ടം കൈവരിക്കുന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. കോലിയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് ആംല മറികടന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി 166 ഇന്നിംഗ്സുകളില്‍നിന്നാണ് 26 സെഞ്ച്വറി തികച്ചത്. എന്നാല്‍ ഈ നേട്ടം കൈവരിക്കാന്‍ ആംലയ്‌ക്ക് 154 ഇന്നിംഗ്സുകള്‍ മാത്രമെ വേണ്ടിവന്നുള്ളു. ഇതുകൂടാതെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കുറച്ച് ഇന്നിംഗ്സുകളില്‍നിന്ന് 6000, 5000, 4000, 3000, 2000 റണ്‍സുകള്‍ മറികടന്നതിന്റെ റെക്കോര്‍ഡും ആംലയുടെ പേരിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്