
മോൺട്രിയൽ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസലിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറെ ലോക ഉത്തേജക വിരുദ്ധ ഏജൻസി വിലക്കിയത്.
2015 ൽ മൂന്നു വ്യത്യസ്ത സമയത്ത് ശേഖരിച്ച സാന്പിളുകളിലും നടത്തിയ പരിശോധനയിൽ റസൽ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞു. ചൊവ്വാഴ്ച മുതൽ വിലക്ക് നിലവിൽവരും. 2016 ട്വന്റി 20 ലോകകപ്പ് നേടിയ വെസ്റ്റ് ഇൻഡീസ് ടീമിൽ റസൽ അംഗമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!