
അന്താരാഷ്‍ട്ര ടെന്നീസിൽ നിന്ന് വിരമിക്കുന്നുവെന്ന് ആൻഡി മറെ. തന്‍റെ കരിയറിലെ അവസാന ടൂർണമെന്‍റാകും ഓസ്ട്രേലിയൻ ഓപ്പണെന്നാണ് ആൻഡി മറെ പറഞ്ഞത്. മെൽബണിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ വളരെ വൈകാരികമായി ആണ് ആൻഡി മറെ ഇക്കാര്യം പറഞ്ഞത്. വിമ്പിൾഡണില്‍ പങ്കെടുത്ത് വിരമിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അത്രയും നാൾ മത്സരിക്കാനാകില്ലെന്നും മുൻ ഒന്നാം നമ്പര്‍ താരമായ ആൻഡി മറെ പറഞ്ഞു.
എഴുപത്തിയാറ് വർഷത്തിനു ശേഷം യുഎസ് ഓപ്പൺ കിരീടം നേടുന്ന ബ്രിട്ടീഷ് താരമാണ് ആൻഡി മറെ. ലണ്ടൻ ഒളിമ്പിക്സിൽ ഫെഡററെ പരാജയപ്പെടുത്തി സ്വർണം നേടിയിരുന്നു.