
ബംഗലൂരു: കളിക്കാരനെന്നനിലയിലും ക്യാപ്റ്റനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് അനില്‍ കുംബ്ലെ. അസ്ഹറുദ്ദീനും സച്ചിനും ഗാംഗുലിക്കും ദ്രാവിഡിനും ധോണിക്കുമെല്ലാം ഒപ്പം കളിക്കുകയും വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ള കളിക്കാരന്‍.
ഇവരില്‍ ആരാണ് തന്റെ പ്രിയപ്പെട്ട നായകനെന്ന ചോദ്യത്തിന് അനില്‍ കുംബ്ലെ നല്‍കിയ മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീനാണ് തനിക്കേറ്റവും പ്രിയപ്പെട്ട നായകനെന്ന് സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ കുംബ്ലെ വ്യക്തമാക്കി. എന്നാല്‍ തന്റെ ഭാര്യ കടുത്ത ധോണി ആരാധിക ആണെന്നും ധോണിയെ എപ്പോഴോക്കെ നേരില്‍ക്കാണുന്നുവോ അപ്പോഴെല്ലാം ഒരുമിച്ച് ചിത്രമെടുക്കുക എന്നത് അവരുടെ വിനോദമാണെന്നും കുംബ്ലെ പറഞ്ഞു. അസ്ഹറുദ്ദീന്റെ ക്യാപ്റ്റന്‍സിയിലാണ് കുംബ്ലെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. 47 ടെസ്റ്റിലും 174 ഏകദിനങ്ങിലും അസ്ഹര്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്.
ഇന്ത്യക്കായി 132 ടെസ്റ്റുകളിലും 271 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള കുംബ്ലെ രാജ്യാന്തര ക്രിക്കറ്റില്‍ 956 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 18 വര്‍ഷം നീണ്ട കരിയറിനുശേഷം 2008ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കുംബ്ലെ ക്രിക്കറ്റ് ഭരണരംഗത്തും കുറച്ചുകാലം ചുമതലകള്‍ നിര്‍വഹിച്ചു. രവി ശാസ്ത്രിക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും കുബ്ലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!