റൊണാള്‍ഡോയോളം പ്രതിഭാശാലി; യുണൈറ്റഡ് താരത്തെ പുകഴ്‌ത്തി സോള്‍ഷെയര്‍

By Web TeamFirst Published Feb 12, 2019, 9:39 AM IST
Highlights

മാർഷ്യാലിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിലവാരത്തിലേക്ക് ഉയരാനുള്ള പ്രതിഭയുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഒലേ സോൾഷെയർ. 

മാഞ്ചസ്റ്റര്‍: സ്‌ട്രൈക്കര്‍ ആന്തണി മാർഷ്യാലിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിലവാരത്തിലേക്ക് ഉയരാനുള്ള പ്രതിഭയുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഒലേ സോൾഷെയർ. മോറീഞ്ഞോയുടെ കാലത്ത് യുണൈറ്റഡ് വിടാൻ ശ്രമിച്ച മാർഷ്യാൽ സോൾഷെയറിന് കീഴിൽ ടീമിന്‍റെ വിജയശിൽപിയാണ്. 

കഴിഞ്ഞ മാസം പ്രീമിയർ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ യുണൈറ്റഡ് സ്‌ട്രൈക്കറായിരുന്നു. മാർഷ്യാൽ ഉള്ള ടീമിനെ പരിശീലിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. അർധാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതാണ് മാ‍ർഷ്യാലിന്‍റെ മികവെന്നും സോൾഷെയർ പറഞ്ഞു.

click me!